ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ്. 'സൺറൈസേഴ്സ് മോശം പ്രകടനമാണ് നടത്തുന്നത്. വിജയിക്കാവുന്ന ഒരു ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഫീൽഡിങ്ങിലും മോശം പ്രകടനമായിരുന്നു. പിന്നാലെ ബാറ്റുകൊണ്ടും മോശം പ്രകടനം നടത്തി. ബാറ്റർമാർ നന്നായി കളിച്ചില്ലെങ്കിൽ മത്സരം വിജയിക്കാൻ കഴിയില്ല. ബൗളിങ്ങും ഫീൽഡിങ്ങും മോശമായിരുന്നു. ക്യാച്ചുകൾ കൈപ്പിടിയാലാക്കിയിരുന്നെങ്കിൽ കൊൽക്കത്ത ഇത്ര വലിയ സ്കോറിൽ എത്തില്ലായിരുന്നു. ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ പരിശോധിക്കും.' മത്സരശേഷം പാറ്റ് കമ്മിൻസ് പ്രതികരിച്ചു.
ആദം സാംമ്പ കളിക്കാതിരുന്നതിനെക്കുറിച്ചും പാറ്റ് കമ്മിൻസ് പ്രതികരിച്ചു. 'സൺറൈസേഴ്സ് മൂന്ന് ഓവർ മാത്രമാണ് സ്പിന്നറുമാരെ ഉപയോഗിച്ചത്. സ്പിന്നിന് അനുകൂലമായ ഒരു സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സാംമ്പയെ കളിപ്പിക്കാതിരുന്നത്.' പാറ്റ് കമ്മിൻസ് വ്യക്തമാക്കി.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 80 റൺസിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. മറുപടി പറഞ്ഞ സൺറൈസേഴ്സ് 16.4 ഓവറില്‍ 120 റൺസിൽ എല്ലാവരും പുറത്തായി.
Content Highlights: Poor with bowl and field as well, Cummins explains reason for defeat