പ്രസിദ്ധിന്റെ ബോൾ നേരെ നെറ്റിയിൽ; ഗ്രൗണ്ടിൽ വേദന കൊണ്ട് പുളഞ്ഞ് സൂര്യ; ഗ്യാലറിയിൽ മുഖംപൊത്തി ഭാര്യ ദേവിഷ

ഇന്നലത്തെ ഐപിഎൽ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി ബാറ്റ് കൊണ്ട് തിളങ്ങിയ ഒരേയൊരു താരം സൂര്യകുമാർ യാദവായിരുന്നു

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഇന്നലത്തെ ഐപിഎൽ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി ബാറ്റ് കൊണ്ട് തിളങ്ങിയ ഒരേയൊരു താരം സൂര്യകുമാർ യാദവായിരുന്നു. താരം വെറും 28 പന്തിൽ നിന്ന് 48 റൺസ് നേടി. നാല് സിക്‌സറും ഒരു ഫോറും അടക്കമായിരുന്നു ഇന്നിങ്‌സ്. കളിക്കിടെ ശക്തമായ ഒരു സാഹചര്യം അതിജീവിച്ചായിരുന്നു ഈ പ്രകടനം.

Suryakumar Yadav gets hit on the helmet from a bouncer against Prasidh Krishna!Fortunately, he is back on his feet and has resumed batting🙌📸: JioHotstar#SuryakumarYadav #PrasidhKrishna #GTvMI #GTvsMI #IPL2025 #TATAIPL #Cricket #SBM pic.twitter.com/2CHnvx0J1w

14-ാം ഓവറിലാണ് സംഭവം നടക്കുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ സ്ലോ ബോൾ ഹിറ്റ് ചെയ്യാൻ ശ്രമിക്കുനനത്തിനിടെ പന്ത് താരത്തിന്റെ ഹെൽമെറ്റിൽ തട്ടി. താരം കടുത്ത വേദനയിൽ ഗ്രൗണ്ടിൽ വീണു. ടീം ഫിസിയോ പരിശോധനയ്ക്കായി എത്തിയപ്പോൾ ഗ്യാലറിയിലുണ്ടായിരുന്ന ഭാര്യ ദേവിഷ ഷെട്ടി ഉത്കണ്ഠാകുലയായി കാണപ്പെട്ടു. മത്സരത്തിൽ പ്രസിദ്ധ് കൃഷ്‌ണ മിന്നും പ്രകടനം നടത്തി.

Suryakumar Yadav got hit on the helmet off Prashid Krishna’s bowling 🤯We hope it’s nothing serious 🙏📸: JioHotstar#IPL2025 #GTvsMI #SuryakumarYadav #PrashidKrishna #CricketTwitter pic.twitter.com/bImdVhJSsk

അതേ സമയം ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്ക് അടുത്ത മത്സരം കൂടുതൽ നിർണായകമാകും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടായിരുന്നു തോൽവി. നാല് വിക്കറ്റിനാണ് തോറ്റത്. ടീം അടുത്തതായി തിങ്കളാഴ്ച അജിങ്ക്യ രഹാനെയുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. സീസണിലെ മുംബൈയുടെ ആദ്യ ഹോം മത്സരമായിരിക്കും ഈ മത്സരം.

Content Highlights: Ball Hits Suryakumar Yadav's Helmet, Wife Anxious

To advertise here,contact us