വെൽ ഡൺ ഡി കോക്ക്; IPLൽ KKRന് ആദ്യ ജയം, RRന് രണ്ടാം തോൽവി

പുറത്താകാതെ 97 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്

icon
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി. 61 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 97 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്.

ടോസ് നേടിയ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 28 പന്തിൽ 33 റൺസെടുത്ത ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 29 റൺസെടുത്ത യശസ്വി ജയ്സ്വാൾ, 25 റൺസെടുത്ത റിയാൻ പരാ​ഗ് എന്നിവരാണ് രാജസ്ഥാനായി ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്ത മറ്റുതാരങ്ങൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ ചക്രവർത്തി, മൊയീൻ അലി, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക് മൊയീൻ അലിയുടെയും ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 12 പന്ത് നേരിട്ട മൊയീൻ അലിക്ക് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. 15 പന്തിൽ 18 റൺസുമായി രഹാനെയും മടങ്ങി. 17 പന്തിൽ 22 റൺസെടുത്ത ആൻ​ഗ്രീഷ് രഘുവംശിയായിരുന്നു മത്സരം അവസാനിക്കുമ്പോൾ ക്വിന്റൺ ഡി കോക്കിന് കൂട്ടായുണ്ടായിരുന്നത്. സീസണിലെ രണ്ടാം തോൽവിയാണ് രാജസ്ഥാൻ റോയൽസ് നേരിട്ടിരിക്കുന്നത്.

Content Highlights: Quinton De Kock's 97 Not Out Guides KKR To Easy 8-Wicket Win

To advertise here,contact us
To advertise here,contact us
To advertise here,contact us