ലഖ്നൗ സൂപ്പർ ജയൻറ്സ് -ഡൽഹി ക്യാപിറ്റൽസ് മത്സത്തിൽ ലഖ്നൗവിന് വേണ്ടി വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരൻ വക വെടിക്കെട്ട്. 30 പന്തുകൾ നേരിട്ട താരം ഏഴ് സിക്സും ആറ് ഫോറും അടക്കം 70 റൺസ് നേടി. മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ മറ്റൊരു താരമായ മിച്ചൽ മാർഷിനൊപ്പം മികച്ച കൂട്ടുകെട്ടും പൂരൻ നടത്തി. 36 പന്തിൽ 72 റണ്ണെടുത്താണ് മാർഷ് പുറത്തായത്.
पूरण भैया थोड़ा रहम भी कर दिया करो #DCvsLSG #NIKI #Marsh #NicholasPooran pic.twitter.com/8GjNMDhu4k
അതേ സമയം ഇരുവരുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ 17 ഓവർ പിന്നിടുമ്പോൾ 177 റൺസിന് ആറ് എന്ന നിലയിലാണ്. ക്യാപ്റ്റനായ റിഷഭ് പന്ത് റൺസ് ഒന്നും നൽകാതെ മടങ്ങിയത് നിരാശയായി.
Content highlights: Nicholas Pooran outstanding fity in ipl vs delhi capitals