ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണ് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാംപ്യന്മാരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് വൈകിട്ട് 7.30നാണ് ഉദ്ഘാടന മത്സരം.
ഇതിനിടെ ഐപിഎല് ആരാധകര്ക്ക് ആശങ്ക പകരുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കനത്ത മഴ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്ട്ട് വന്നിരുന്നത്. കൊല്ക്കത്തയില് ഓറഞ്ച് അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Nothing can stop RCB from winning today's match, not even rain!#KKRvsRCB pic.twitter.com/c9V41OAMaD
ഈ റിപ്പോർട്ടിനടിസ്ഥാനായിട്ടായിരുന്നു കാലാവസ്ഥയും. ഈഡൻ ഗാർഡനിൽ മുഴുവൻ മൂടിക്കെട്ടിയ അവസ്ഥയായിരുന്നു ഉച്ചവരെ. എന്നാല് മത്സരത്തിന് തൊട്ടുമുമ്പ് ആരാധകര്ക്ക് ആശ്വസം നല്കുന്ന വാര്ത്തകളാണ് പുറത്തുവരുന്നത്. ആകാശം തെളിഞ്ഞെന്നുള്ള പോസ്റ്റുകളാണ് ഇപ്പോൾ ഈഡൻഗാർഡനിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ. വൈകുന്നേരം ആറ് മണിക്ക് ശേഷം മഴയ്ക്കുള്ള സാധ്യത കുറവാണെന്നും ചില കേന്ദ്രങ്ങൾ പറയുന്നു.
UPDATE :No rain - covers are now removed and we are all set for the match. 🤩#KKRvsRCB #IPL2025 pic.twitter.com/59WHtOeyrJ
അതേ സമയം ഐപിഎല്ലിൽ ഉദ്ഘാടന മത്സരം മഴ കാരണം ഉപേക്ഷിച്ചാല് റിസര്വ് ഡേ ഉണ്ടായിരിക്കില്ല. ഒരു മണിക്കൂര് വൈകിയെങ്കിലും മത്സരം ആരംഭിക്കാനായാല് മത്സരം പൂര്ണ്ണമായും നടത്താൻ സാധിക്കും. ഒരു മണിക്കൂറും കഴിഞ്ഞാണ് മത്സരം ആരംഭിക്കുന്നതെങ്കിൽ വൈകുന്നതിന് അനുസരിച്ച് ഓവറുകള് വെട്ടിക്കുറക്കേണ്ടതായി വരും. അഞ്ച് ഓവറുകളെങ്കിലും മത്സരം നടത്താന് സാധിക്കുമോയെന്നായിരിക്കും ആദ്യം പരിശോധിക്കുക. അതിനും സാധിച്ചില്ലെങ്കിൽ മാത്രമാണ് മത്സരം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിച്ചാൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയാണ് ചെയ്യുക. പ്ലേ ഓഫിലും ഫൈനലിലും മാത്രമാണ് റിസര്വ് ഡേ ഉണ്ടാവുക.
Content Highlights: KKR vs RCB: rain updates