ഭാവിയിൽ ക്രിക്കറ്റിൽ വൈഡോ നോ ബോളോ വേണ്ടെന്ന് BCCI പറഞ്ഞാൽ അതും ICC അനുസരിക്കും; വെസ്റ്റ് ഇൻഡീസ് ഇതിഹാസം

ഇന്ത്യയ്ക്ക് അന്യായമായ മുൻതൂക്കം ലഭിച്ചുവെന്ന വാദങ്ങൾ രോഹിതും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തള്ളിക്കളഞ്ഞപ്പോൾ എല്ലാ മത്സരങ്ങളും ഒരു വേദിയിൽ കളിക്കുന്നത് തങ്ങൾക്ക് സഹായകരമാണെന്ന് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി സമ്മതിച്ചു

2025 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തിയതിന് ഐസിസിയെ വിമർശിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ആൻഡി റോബർട്ട്സ്. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ടൂർണമെന്റ് നേടിയിരുന്നു. പാകിസ്താൻ ഔദ്യോഗികമായി ആതിഥേയത്വം വഹിച്ചെങ്കിലും ബിസിസിഐ പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടന്നത്.

ഇന്ത്യയ്ക്ക് അന്യായമായ മുൻതൂക്കം ലഭിച്ചുവെന്ന വാദങ്ങൾ രോഹിതും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തള്ളിക്കളഞ്ഞപ്പോൾ എല്ലാ മത്സരങ്ങളും ഒരു വേദിയിൽ കളിക്കുന്നത് തങ്ങൾക്ക് സഹായകരമാണെന്ന് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി സമ്മതിച്ചു. മറ്റ് ടീമുകൾ ഇന്ത്യയുമായി കളിക്കേണ്ടി വരുമ്പോഴെല്ലാം പാകിസ്ഥാനിലെയും ദുബായിലെയും മൂന്ന് വേദികൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യേണ്ടിവരാത്ത ഒരേയൊരു ടീം രോഹിത് ശർമ്മയുടെ ടീമായിരുന്നു.

' ഒരു ടൂർണമെന്റിൽ ഒരു ടീമിന് മാത്രം എങ്ങനെ യാത്ര ചെയ്യാതിരിക്കാൻ കഴിയും ,ചിലപ്പോയെഴെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് നോ പറയാൻ ഐസിസി തയ്യാറാകണം, ആൻഡി റോബർട്ട്സ് പറഞ്ഞു. 'ഇത് ന്യായമല്ല, ക്രിക്കറ്റ് അല്ല. തുല്യമായ ഒരു കളിസ്ഥലം ഉണ്ടായിരിക്കണം. ഇന്ത്യയിൽ നിന്ന് ധാരാളം പണം വരുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ ക്രിക്കറ്റ് ഒരു രാജ്യത്തിന്റെ മാത്രം കായിക വിനോദമാകരുത്. ഒരു കാലത്ത് ഇന്ത്യ 'നോ-ബോളുകളും വൈഡുകളും ഉണ്ടാകരുത് എന്ന് പറഞ്ഞാൽ, എന്റെ വാക്ക് വിശ്വസിക്കൂ, ഇന്ത്യയെ തൃപ്തിപ്പെടുത്താൻ ഐസിസി ഒരു വഴി കണ്ടെത്തും, റോബർട്ട്സ് കൂട്ടിച്ചേർത്തു.

Content Highlights: West Indies great Andy Roberts belittles Champions Trophy win

To advertise here,contact us