ഐസിസി ചാംപ്യന്സ് ട്രോഫി കിരീടം തേടി ഇന്ത്യയും ന്യൂസിലാന്ഡും ഇന്ന് നേര്ക്കുനേര് ഇറങ്ങും. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില് ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ-ന്യൂസിലാന്ഡ് ഫൈനല്. ടൂര്ണമെന്റില് ഇതുവരെ മിന്നും പ്രകടനം പുറത്തെടുത്ത് ഒരു മത്സരം പോലും തോല്വിയറിയാതെയാണ് രോഹിത് ശര്മയും സംഘവും ഫൈനലിലെത്തിയത്. മികച്ച ബൗളിങ് നിരയും ബാറ്റിങ് യൂണിറ്റുമുള്ളതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെങ്കിലും ആരാധകരുടെ നെഞ്ചിടിപ്പുയര്ത്തുന്ന മറ്റൊരു ചരിത്രമുണ്ട്.
Tell us your predictions for Sunday's #ChampionsTrophy Final 🏆How to watch ➡️ https://t.co/S0poKnwS4p pic.twitter.com/MZ2yz4NeuN
ഞായറാഴ്ചകളില് നടന്നിട്ടുള്ള ഒറ്റ ഫൈനല് മത്സരത്തിലും ഇന്ത്യയ്ക്ക് വിജയിക്കാന് കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. ഞായറാഴ്ച നടന്ന നാല് ഐസിസി ഫൈനലുകളിലും ഭാഗ്യം ഇന്ത്യയെ തുണച്ചിരുന്നില്ല. 2000ത്തിലെ നോക്കൗട്ട് കപ്പ് (ഇപ്പോഴത്തെ ചാംപ്യന്സ് ട്രോഫി) ഫൈനല് മുതല് 2023-ലെ ഏകദിന ലോകപ്പ് ഫൈനല് വരെയുള്ള തോല്വികള് ഇന്ത്യന് ടീം ഏറ്റുവാങ്ങിയത് ഞായറാഴ്ചയായിരുന്നു.
ഞായറാഴ്ചത്തെ ഒരു ഐസിസി ടൂര്ണമെന്റ് ഫൈനലില് ഇന്ത്യ നേടിയ ഒരേയൊരു വിജയം 2013ലെ ചാംപ്യന്സ് ട്രോഫിയില് ഇംഗ്ലണ്ടിനെതിരെയായിരുന്നു. എന്നാല് ഇതിലൊരു ചെറിയ ട്വിസ്റ്റുണ്ട്. മഴ കളിച്ച മത്സരം തിങ്കളാഴ്ച ആയിരുന്നു അവസാനിച്ചത്.
അതേസമയം ഇന്ത്യയുടെ പ്രധാനപ്പെട്ട ഐസിസി വിജയങ്ങളെല്ലാം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരുന്നു. ചരിത്രപരമായ 1983 ലോകകപ്പ് (ശനിയാഴ്ച), 2007 ടി20 ലോകകപ്പ് (തിങ്കള്), 2011 ലോകകപ്പ് (ശനിയാഴ്ച), 2002 ചാംപ്യന്സ് ട്രോഫി വിജയം (തിങ്കള്) എന്നിവയാണിവ.
ഇന്ത്യ ഐസിസി കിരീടങ്ങള് നേടിയ ദിനങ്ങള്
ഇന്ത്യ തോല്വി വഴങ്ങിയ ഫൈനലുകള്
Content Highlights: India’s record in ICC finals played on ‘Sundays’; which day is luckiest for Men in Blue?