CT 2025: 'രോഹിത് ടോസ് ജയിക്കാത്തതാണ് നല്ലത്, അതിന് കാരണമുണ്ട്'; വിചിത്രവാദവുമായി അശ്വിന്‍

2025 ചാംപ്യന്‍സ് ട്രോഫിയില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് വിജയിക്കാന്‍ സാധിച്ചിട്ടില്ല.

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് ലഭിക്കരുതെന്ന് മുന്‍ താരം ആര്‍ അശ്വിന്‍. ഇന്ത്യ- ന്യൂസിലാന്‍ഡ് ആവേശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ണായക ടോസ് ആര് വിജയിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ 12 തവണയും ടോസ് കൈവിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന് ഇത്തവണയെങ്കിലും ടോസ് ഭാഗ്യം ഉണ്ടാവണേയെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.

#CrickIt | Ravichandran Ashwin said India shouldn't win the toss, and Rohit Sharma should let New Zealand “choose what they want to do” in the Champions Trophy final. Read full story : https://t.co/S0hYExXSIe (via @CrickitbyHT) pic.twitter.com/p2mlJIVQT9

എന്നാല്‍ ഫൈനലിലും രോഹിത്തിന് ടോസ് ലഭിക്കാത്തതു തന്നെയാണ് നല്ലതെന്നാണ് അശ്വിന്‍ പറയുന്നത്. 'ഇന്ത്യ ടോസ് ജയിക്കുക എന്ന് ലക്ഷ്യം വയ്ക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ന്യൂസിലന്‍ഡിനെ അനുവദിക്കുക എന്നതാണ് എന്റെ നിലപാട്', അശ്വിന്‍ പറയുന്നു.

'ടോസ് ലഭിച്ചാല്‍ എന്ത് തിരഞ്ഞെടുക്കണമെന്ന് ന്യൂസിലാന്‍ഡിന് ശരിക്കും ആശയക്കുഴപ്പമുണ്ടാകും. കാരണം ഇന്ത്യ ഇവിടെ ആദ്യം ബാറ്റ് ചെയ്തും ചെയ്‌സ് ചെയ്തും വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദ്യം എന്ത് ചെയ്താലാണ് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുകയെന്ന് കിവീസിന് ആശയക്കുഴപ്പം ഉണ്ടാവാനുള്ള സാധ്യതയുണ്ട്', അശ്വിന്‍ വ്യക്തമാക്കി.

2025 ചാംപ്യന്‍സ് ട്രോഫിയില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ 12-ാം തവണയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടമായത്. ഇന്ത്യയ്ക്ക് ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് ടോസ് നഷ്ടമാവുന്നത്.

Content Highlights: CT 2025: Ashwin wants Rohit Sharma to 'allow New Zealand to choose what they want to do'

To advertise here,contact us