ഇതിനുമുമ്പും ഞാൻ പല തവണ പറഞ്ഞതാണ്, കോഹ്‌ലി തന്നെ ഏകദിന ചരിത്രത്തിലെ മികച്ച ക്രിക്കറ്റർ: മൈക്കൽ ക്ലാർക്ക്

സെമിപോരാട്ടത്തിൽ ഇന്ത്യയെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച കോഹ്‌ലിയുടെ പ്രകടനത്തിന് പിന്നാലെയാണ് ക്ലാർക്കിന്റെ പ്രസ്താവന

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം വിരാട് കോഹ്‌ലിയെന്ന് ഓസീസ് ഇതിഹാസം മൈക്കൽ ക്ലാർക്ക്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന സെമിപോരാട്ടത്തിൽ ഇന്ത്യയെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച കോഹ്‌ലിയുടെ പ്രകടനത്തിന് പിന്നാലെയാണ് ക്ലാർക്കിന്റെ പ്രസ്താവന. 50 ഓവർ ഫോർമാറ്റിൽ കോഹ്‌ലി എന്തുകൊണ്ടാണ് ഏറ്റവും മികച്ച കളിക്കാരനെന്ന് പലതവണ തെളിയിച്ചിട്ടുണ്ടെന്ന് 2015 ലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസീസ് ടീമിന്റെ ക്യാപ്റ്റനായ ക്ലാർക്ക് പറഞ്ഞു.

'ഒരിക്കൽ കൂടി, അദ്ദേഹം സാഹചര്യങ്ങളെ മികച്ച രീതിയിൽ വിലയിരുത്തി. ഒരു ക്ലാസ് പ്ലെയറായ അദ്ദേഹത്തിന് തന്റെ ടീമിന് എന്താണ് വേണ്ടതെന്നും കളി ജയിക്കാൻ അവരെ എങ്ങനെ ഒരു സ്ഥാനത്ത് എത്തിക്കണമെന്നും കൃത്യമായി അറിയാമായിരുന്നു. പാകിസ്താനെതിരെയും അദ്ദേഹത്തിന്റെ സെഞ്ച്വറിയിൽ അതുതന്നെ കണ്ടു,' ക്ലാർക്ക് ജിയോഹോട്ട്സ്റ്റാറിൽ പറഞ്ഞു.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെയാണ് കോഹ്‌ലി 84 റൺസ് നേടിയത്. 43-ാം ഓവറിൽ ലെഗ് സ്പിന്നർ ആദം സാംപയ്ക്ക് വിക്കറ്റ് നൽകിയെങ്കിലും, ടീമിനെ മികച്ച നിലയിലെത്തിച്ചാണ് മടങ്ങിയത്.

Also Read:

Cricket
'ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നത് പ്ലസ് പോയിന്റ്; തുറന്നുസമ്മതിച്ച് ഷമി

ന്യൂസിലാൻഡിനെതിരെയും ബംഗ്ലാദേശിനെതിരെയും കോഹ്‌ലി പരാജയപ്പെട്ടിരുന്നു. എന്നാൽ പാകിസ്താനെതിരെ പുറത്താകാതെ 100 റൺസ് നേടി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ നാല് മത്സരങ്ങളിൽ നിന്ന് 72.33 ശരാശരിയിൽ കോഹ്‌ലി 217 റൺസ് നേടിയിട്ടുണ്ട്. അതുപോലെ 301 ഏകദിന മത്സരങ്ങളിൽ നിന്ന് 51 സെഞ്ച്വറിയും 74 അർധ സെഞ്ച്വറിയും അടക്കം 14180 റൺസ് നേടിയിട്ടുണ്ട്.

Content Highlights: Virat Kohli the greatest One-Day cricketer of all time: Michael Clarke

To advertise here,contact us