'ടോസ് കിട്ടാത്തതിന് കളിയാക്കുന്നോ?' ടോസിന് പിന്നാലെ കളിയാക്കിയ സഹതാരങ്ങളെ 'ഓടിച്ചു'വിട്ട് ഹിറ്റ്മാൻ

ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പത്താം തവണയാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ ടോസ് നഷ്ടമായതിന് പിന്നാലെ കളിയാക്കിയ സഹതാരങ്ങളെ ഓടിച്ചുവിട്ട് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് മുമ്പായാണ് രസകരമായ സംഭവം.

തുടർച്ചയായ 10-ാം തവണയാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്. പിന്നാലെ ടോസ് വിജയിച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റനർ സംസാരിക്കുകയായിരുന്നു. സാന്റനറിന് സമീപം അടുത്തതായി സംസാരിക്കാനായി മൈക്കും പിടിച്ച് രോഹിത് നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് രോഹിത്തിന് പിന്നില്‍ പരിശീലനം നടത്തുകയായിരുന്ന സഹതാരങ്ങള്‍ ഇന്ത്യൻ നായകനെ കളിയാക്കിയത്. ഇതോടെ കളിക്കാര്‍ക്ക് നേരേ തിരിഞ്ഞ രോഹിത് ഓടെടാ അവിടെനിന്നെന്ന് പറയുകയായിരുന്നു.

I thought Rohit was talking to his teammates but it was Dinesh Karthik to whom Rohit Sharma having fun after losing the toss. Rohit to DK like : "tu panoti nikal" 🤣😂👌 #INDvsNZ The Shana 😂 pic.twitter.com/qeZHT5szv6

ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പത്താം തവണയാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്. തുടർച്ചയായി കൂടുതൽ ടോസ് നഷ്ടപ്പെട്ട താരങ്ങളുടെ പട്ടികയിൽ മൂന്നാമനായി ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ. മുമ്പ് വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസം ബ്രയാൻ ലാറയ്ക്ക് 13 തവണ തുടർച്ചയായി ടോസിലെ ഭാ​​ഗ്യം ലഭിച്ചിരുന്നില്ല. നെതർലാൻഡ്സ് മുൻ നായകൻ പീറ്റര്‍ ബോറൻ 11 മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടപ്പെട്ട നായകനായി. ഇന്ത്യയ്ക്ക് അവസാനം കളിച്ച 13 ഏകദിനങ്ങളിലും ടോസ് ജയിക്കാൻ കഴിഞ്ഞിട്ടില്ല. 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യം തുടങ്ങിയത്. അന്ന് നിര്‍ണായക ടോസ് ജയിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Also Read:

Cricket
'രാജ്യത്തിനായി കളിക്കുന്നത് സന്തോഷമാണ്, പക്ഷേ കളത്തിൽ എനിക്ക് ടെൻഷനുണ്ടായിരുന്നു': വരുൺ ചക്രവർത്തി

അതിനിടെ ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 44 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 45.3 ഓവറിൽ 205 റൺസിൽ ഓൾ ഔട്ടായി. ഇതോടെ ചാംപ്യൻസ് ട്രോഫിയുടെ സെമി ലൈനപ്പും വ്യക്തമായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മറ്റന്നാൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്ക പോരാട്ടമാണ്.

Content Highlights: Rohit loses 10 consecutive tosses in ODI Cricket

To advertise here,contact us