'ഓസീസിന് ഐസിസി ടൂർണമെന്റുകളിൽ മികച്ച ചരിത്രമുണ്ട്, എന്നാൽ ആ ദിവസം ഇന്ത്യയുടേതാവാം': രോഹിത് ശർമ

'അടുത്ത ലെവലിലേക്ക് മുന്നേറുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.' രോഹിത് ശർമ പറ‍ഞ്ഞു.

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി സാധ്യതകളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലാൻഡിനെതിരെ ​ഗ്രൂപ്പിലെ അവസാന മത്സരവും വിജയിച്ചതിന് ശേഷമാണ് രോഹിത് ശർമയുടെ പ്രതികരണം. 'അടുത്ത മത്സരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ല. എങ്കിലും ഓസീസ് ശക്തമായ എതിരാളികൾ തന്നെയാണ്. ചാംപ്യൻസ് ട്രോഫി പോലൊരു ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. തെറ്റുകൾ വേ​ഗത്തിൽ തിരുത്തണം. ഓസ്ട്രേലിയയ്ക്ക് ഐസിസി ടൂർണമെന്റുകളിൽ മികച്ച നേട്ടങ്ങളുടെ ചരിത്രമുണ്ട്. എന്നാൽ ആ ദിവസം ആരാണ് മികച്ച പ്രകടനം നടത്തുന്നതെന്നതിന്റെ അടിസ്ഥാനത്തിലാവും ഒരു ടീം വിജയിക്കുന്നത്. ഇന്ത്യയും ഓസീസും തമ്മിൽ മികച്ചൊരു പോരാട്ടം നടക്കും. അടുത്ത ലെവലിലേക്ക് മുന്നേറുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.' രോഹിത് ശർമ പറ‍ഞ്ഞു.

'ചാംപ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെല്ലാം മികച്ച രീതിയിൽ വിജയം നേടേണ്ടത് ആവശ്യമായിരുന്നു. ന്യൂസിലാൻഡ് മികച്ച ക്രിക്കറ്റ് കളിക്കുന്ന ഒരു ടീമാണ്. അതിനാൽ നല്ലൊരു വിജയം നേടേണ്ടതുണ്ടായിരുന്നു. ബാറ്റ് ചെയ്യുമ്പോൾ 30 റൺസിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നിട്ടും മികച്ച സ്കോറിലേക്കെത്തി. രോഹിത് ശർമ ചൂണ്ടിക്കാട്ടി.' വരുൺ ചക്രവർത്തിയുടെ മികച്ച പ്രകടനത്തെക്കുറിച്ചും രോഹിത് ശർമ സംസാരിച്ചു. 'എത്രമാത്രം മികവ് വരുണിന് പുറത്തെടുക്കാൻ കഴിയുമെന്ന് അറിയേണ്ടതുണ്ടായിരുന്നു.' വ്യത്യസ്തമായ ഒരു മികവ് വരുൺ ചക്രവർത്തിക്കുണ്ടെന്നും രോഹിത് വ്യക്തമാക്കി.

Also Read:

Sports Talk
കേരളത്തിന് നഷ്ടമായ താരം, ആഭ്യന്തര ക്രിക്കറ്റിൽ അയാളുടെ ആധിപത്യം; അവ​ഗണിക്കാനാവാതെ കരുൺ

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 44 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 45.3 ഓവറിൽ 205 റൺസിൽ ഓൾ ഔട്ടായി. ഇതോടെ ചാംപ്യൻസ് ട്രോഫിയുടെ സെമി ലൈനപ്പും വ്യക്തമായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മറ്റെന്നാൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്ക പോരാട്ടമാണ്.

Content Highlights: Australia has a rich history in ICC tournaments, but we want to do well said Rohit

To advertise here,contact us