'എന്താ ഇപ്പോൾ ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കണ്ടേ?'; ഇംഗ്ലണ്ട് പുറത്തായതിന് പിന്നാലെ ഡക്കറ്റിന് ട്രോൾ വർഷം

ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ബി പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനോട് തോറ്റ് ഇംഗ്ലണ്ട് ടീം സെമി കാണാതെ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന് നേരെ ട്രോൾ പരിഹാസം

ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ബി പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനോട് തോറ്റ് ഇംഗ്ലണ്ട് ടീം സെമി കാണാതെ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന് നേരെ ട്രോൾ പരിഹാസം. ചാംപ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പായി നടന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ 3–0ന് തോറ്റതിനു പിന്നാലെ, ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുമെന്ന തരത്തിൽ ഡക്കറ്റ് നടത്തിയ പരാമർശമാണ് ട്രോളുകൾക്ക് കാരണം.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 3–0ന് നഷ്ടമാകുന്ന സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്, ആഴ്ചകൾക്കു മുൻപ് ബെൻ ഡക്കറ്റ് ചാംപ്യൻസ് ട്രോഫി ഫൈനൽ പരാമർശം നടത്തിയത്. ‘ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 3–0ന് നഷ്ടപ്പെട്ടാലും, അവരെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ തോൽപ്പിക്കുന്നിടത്തോളം കാലം ഞാനത് വിഷയമാക്കുന്നില്ല’ എന്നായിരുന്നു ഡക്കറ്റിന്റെ പ്രസ്താവന. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഈ തോൽവി ആരും ഓർക്കില്ലെന്നും ഡക്കറ്റ് അഭിപ്രായപ്പെട്ടിരുന്നു.

The dream of Ben Duckett 😎Respect the nation where you are touring. As Ravi Shastri said- Take Subcontinent seriously. pic.twitter.com/UnpMGByMNK

Also Read:

Cricket
ചാംപ്യൻസ് ട്രോഫിയിൽ ഇം​ഗ്ലീഷ് റൂട്ട് തെളിഞ്ഞില്ല; അഫ്ഗാനിസ്ഥാന് ആവേശ ജയം

അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് എട്ട് റൺസിന് ഇം​ഗ്ലണ്ടിനെ അഫ്​ഗാൻ പരാജയപ്പെടുത്തുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. മറുപടി പറഞ്ഞ ഇം​ഗ്ലണ്ട് 49.5 ഓവറിൽ 317 റൺസിൽ എല്ലാവരും പുറത്തായി. നേരത്തെ ഇബ്രാഹിം സദ്രാന്റെ പോരാട്ടമാണ് അഫ്​ഗാനിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. 146 പന്തുകൾ നേരിട്ട് 12 ഫോറും ആറ് സിക്സറും സഹിതം സദ്രാൻ 177 റൺസെടുത്തു.

Content Highlights: England Star Trolled Brutally For Old "India" Comment

To advertise here,contact us