എറിഞ്ഞിട്ടു; ശേഷം അടിച്ചിട്ടു; വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

ഗുജറാത്ത് ജയന്റ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 127 റൺസിൽ ഒതുക്കിയ ഡൽഹി മറുപടി ബാറ്റിങ്ങിൽ 29 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. ഡൽഹിക്കായി ജെസ് ജോനോസൺ 61 റൺസും ഷെഫാലി വർമ 44 റൺസും നേടി.

നേരത്തെ ശിഖ പാണ്ഡെ, മാരിസാൻ കാപ്പ്, അന്നബെൽ എന്ന്നിവരുടെ ബൗളിങ് പ്രകടനമാണ് ഗുജറാത്തിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. മൂന്നുപേരും രണ്ട് വിക്കറ്റുകൾ വീതം നേടി. ഗുജറാത്തിനായി ഭാരതി ഫുൽമാലി 40 റൺസ് നേടി.

Content Highlights: wpl delhi capitals vs gujarat giants

To advertise here,contact us