ഇനി ഇതേ മാർഗമുള്ളൂ! സ്വന്തം ടീം തോറ്റപ്പോള്‍ ഇന്ത്യന്‍ ജഴ്‌സിയിലേക്ക് സ്വിച്ച് ചെയ്ത് പാക് ആരാധകന്‍, വീഡിയോ

ഇന്ത്യന്‍ ജഴ്‌സിയിലേക്ക് മാറിയതിന് ശേഷം എല്ലാവര്‍ക്കും കാണുന്നതിനായി ഇയാള്‍ എഴുന്നേറ്റുനില്‍ക്കുന്നും വീഡിയോയില്‍ കാണാം

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് വഴങ്ങിയത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിനിടെ സ്‌റ്റേഡിയത്തില്‍ നടന്ന രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്വന്തം ടീം പരാജയപ്പെടുമെന്ന് ഉറപ്പിച്ച പാകിസ്താന്‍ താരം ഇന്ത്യന്‍ ജഴ്‌സിയിലേക്ക് സ്വിച്ച് ചെയ്യുന്നതാണ് വീഡിയോ. പാകിസ്താന്റെ പച്ച ജഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ ആരാധകരിലൊരാളാണ് എതിര്‍ ടീമിന്റെ ജഴ്‌സിയണിയുന്നത്.

पाकिस्तानी के फैन को हम लोगों ने भारत जर्सी पहना दिया ! #INDvsPAKlive #INDvsPAK #ViratKohli𓃵 #virat pic.twitter.com/Mx1w0Ymhy7

ആരാധകരിലൊരാള്‍ തന്നെ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൂടെ ഇരിക്കുന്ന മറ്റു പാക് ആരാധകര്‍ ഇയാളെ നോക്കി ചിരിക്കുന്നുമുണ്ട്. ഇന്ത്യന്‍ ജഴ്‌സിയിലേക്ക് മാറിയതിന് ശേഷം എല്ലാവര്‍ക്കും കാണുന്നതിനായി ഇയാള്‍ എഴുന്നേറ്റുനില്‍ക്കുന്നും വീഡിയോയില്‍ കാണാം.

Also Read:

Cricket
'അന്തവും കുന്തവുമില്ലാത്ത കുറേയെണ്ണം, എല്ലാം മതിയായി'; പാകിസ്താന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം

അതേസമയം ആതിഥേയരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് വിജയിച്ചതോടെയാണ് പാകിസ്താനും ബംഗ്ലാദേശും സെമി കാണാതെ പുറത്തായത്. അതേസമയം രണ്ട് വിജയങ്ങളുമായി ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

Content Highlights: Pakistan fan switched jerseys as India dominated Champions Trophy clash, Video Goes Viral

To advertise here,contact us