'രോഹിത് ഫോമിൽ ആണോയെന്നത് ചിന്തിക്കേണ്ട കാര്യമില്ല'; ഇന്ത്യൻ നായകനെ പിന്തുണച്ച് യുവരാജ്

'രോഹിത്തിന്റേതായ ദിവസം അവന് ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാൻ കഴിയും'

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ച് മുൻ താരം യുവരാജ് സിങ്. രോഹിത് ശർമ മികച്ച ഫോമിലാണോ മോശം ഫോമിലാണോയെന്നത് ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് യുവരാജ് സിങ്ങിന്റെ വാദം.

ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയും വിരാട് കോഹ്‍ലിയും മത്സരങ്ങൾ വിജയിപ്പിക്കാൻ വലിയ മികവുള്ളവരാണ്. ഇപ്പോൾ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും രോഹിത് റൺസ് കണ്ടെത്തുന്നുണ്ട്. അത് വലിയ കാര്യമാണ്. ഫോമിലാണെങ്കിൽ രോഹിത്തിന് സെഞ്ച്വറി തികയ്ക്കാൻ 60 പന്തുകൾ മതി. ഫോറുകളും സിക്സറുകളും അനായാസം പിറക്കുന്നു. 140-150 സ്പീഡിൽ പന്തെറിഞ്ഞാലും അനായാസം സിക്സറുകൾ നേടാൻ രോഹിത്തിന് കഴിയും. രോഹിത്തിന്റേതായ ദിവസം അവന് ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാൻ കഴിയും. യുവരാജ് സിങ് ജിയോഹോട്ട്സ്റ്റാറിൽ പ്രതികരിച്ചു.

Also Read:

Cricket
അഫ്​ഗാനെതിരായ സെഞ്ച്വറി; റയാൻ റിക്ലത്തോൺ സ്വന്തമാക്കിയത് ചരിത്രനേട്ടം

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബം​ഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഈ മത്സരത്തിൽ 36 പന്തിൽ 41 റൺസാണ് രോഹിത് ശർമ നേടിയത്. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മോശം പ്രകടനം നടത്തിയെങ്കിലും ഏകദിന ക്രിക്കറ്റിൽ താൻ ഫോമിലാണെന്നതിന്റെ സൂചനയാണ് രോഹിത് നൽകുന്നത്. ഫെബ്രുവരി 23ന് പാകിസ്താനെതിരെയാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം.

Content Highlights: Yuvraj Singh Ahead Of India-Pakistan Champions Trophy Clash

To advertise here,contact us