ചാംപ്യൻസ്ട്രോഫി ടോപ് 5 ബാറ്റർമാരിലില്ല; പക്ഷെ ടോപ് 3 ബോളർമാരിലുണ്ട്; സച്ചിൻ കൊണ്ടുനടക്കുന്ന ആ അപൂർവ റെക്കോർഡ്

10 മത്സരങ്ങളില്‍ നിന്ന് 701 റണ്‍സാണ് ധവാന്‍ നേടിയത്

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് ആരാധകർക്കുള്ള സ്വാഭാവികമായ ആകാംഷയായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരൻ ആരെന്നത്. സച്ചിൻ ടെണ്ടുൽക്കർ ആദ്യ അഞ്ചിൽ പോലും ഇല്ലാത്ത ലിസ്റ്റിൽ ശിഖർ ധവാനാണ് ഒന്നാമത്.

10 മത്സരങ്ങളില്‍ നിന്ന് 701 റണ്‍സാണ് ധവാന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലി 13 മത്സരങ്ങളില്‍ നിന്ന് 665 റണ്‍സുമായി രണ്ടാം സ്ഥാനത്തും 19 മത്സരങ്ങളില്‍ 627 റണ്‍സുമായി മൂന്നാം സ്ഥാനത്തുമാണ്. കോഹ്‌ലി 13 മത്സരങ്ങളില്‍ നിന്ന് 529 റണ്‍സ് നേടി നാലാം സ്ഥാനത്തും രോഹിത് 10 മത്സരങ്ങളില്‍ നിന്ന് 481 റണ്‍സുമായി അഞ്ചാം സ്ഥാനത്തുമാണ്.

Also Read:

Cricket
രഞ്ജി ട്രോഫി സെമി; ജലജിലൂടെ കളി തിരിച്ചുപിടിച്ച് കേരളം; ഫൈനൽ സാധ്യതകൾ സജീവം

എന്നാൽ സച്ചിൻ ഈ ലിസ്റ്റിൽ ഇല്ലെങ്കിലും ബോളർമാരുടെ പട്ടികയിൽ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തുണ്ട്. 16 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് സച്ചിന്‍ നേടിയത്. 1998ലെ ആദ്യ എഡിഷനില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടിയതും കൂടുതല്‍ വിക്കറ്റെടുത്തതും സച്ചിനായിരുന്നു. ബോളിങ്ങില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് നിലവില്‍ ഒന്നാമത്. 10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ്. താരം ഈ സീസണിലും കളിക്കുന്നത് കൊണ്ടുതന്നെ ഏറെ മുന്നിലെത്താനും സാധ്യതയുണ്ട്.

Content Highlights: sachin tendulkkar rare record in champions trophy

To advertise here,contact us