രഞ്ജി ട്രോഫി വ്യൂവര്‍ഷിപ്പിലും 'കേരള' ഇഫക്ട്; ജിയോ ഹോട്ട്‌സ്റ്റാറിലെ തത്സമയ കാഴ്ചക്കാരിൽ വൻ വർധനവ്

2017 ന് ശേഷം ആദ്യമായി സെമിഫൈനലിലെത്തുകയാണ് കേരളം

രഞ്ജിട്രോഫി സെമിപോരാട്ടം പുരോഗമിക്കുകയാണ്. കേരളം ഗുജറാത്തിനെ നേരിടുമ്പോൾ മുംബൈ വിദർഭയെ നേരിടുന്നു. അഞ്ച് ദിനങ്ങളുടെ ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിനത്തിന്റെ അവസാനത്തിലേക്കടുത്തപ്പോൾ ഇരു മത്സരവും ആവേശകരമായ അന്ത്യത്തിലേക്ക്‌ കടക്കുകയാണ്. കേരളത്തിന്റെ 457 എന്ന ഒന്നാം ഇന്നിങ്‌സ് സ്കോറിലേക്ക് ബാറ്റ് വീശുന്ന ഗുജറാത്ത് ഇതിനകം 373 ന് ഏഴ് എന്ന നിലയിലാണ്.

ശേഷിക്കുന്ന സമയത്ത് കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോർ ഗുജറാത്തിന് മറികടക്കാനായാൽ ഗുജറാത്ത് ഫൈനലിലേക്ക് മാർച്ച് ചെയ്യും. കേരളത്തിന് ഗുജറാത്തിനെ അതിന് മുമ്പ് പ്രതിരോധിക്കാനായാൽ കേരളം ഫൈനലിലെത്തും. സ്‌കോറിൽ സമനിലയാണെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് ലീഡിൽ ഗുജറാത്താകും ഫൈനലിലേക്ക് കടക്കുക.

Also Read:

Cricket
രഞ്ജി ട്രോഫി സെമി; ജലജിലൂടെ കളി തിരിച്ചുപിടിച്ച് കേരളം; ഫൈനൽ സാധ്യതകൾ സജീവം

2019 ന് ശേഷം ആദ്യമായി സെമിഫൈനലിലെത്തുകയാണ് കേരളം. ഇതുവരെയുള്ള രഞ്ജി ട്രോഫി ചരിത്രത്തിലും ഇതുവരെ കേരളം ഫൈനലിലെത്തിയിട്ടില്ല. ഈ ആവേശം കേരളത്തിലെ ക്രിക്കറ്റ് ആരാധകരിലുമുണ്ടായി എന്നതാണ് ജിയോ ഹോട്ട്സ്റ്റാറിലെ തത്സമയ വ്യൂസിലും കാണുന്നുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിലുള്ള കാഴ്ചക്കാർ ജിയോ ഹോട് സ്റ്റാറിൽ എപ്പോഴുമുണ്ട്. ഇതിന് മുമ്പ് രോഹിത്, വിരാട് കോഹ്‌ലി തുടങ്ങിയവർ രഞ്ജി ട്രോഫി മത്സരത്തിലേക്ക് തിരിച്ചുവന്ന മത്സരത്തിൽ മാത്രമാണ് ഇതുപോലെ മികച്ച തത്സമയ കാഴ്ചക്കാരുണ്ടായിരുന്നത്.

Content Highlights:  kerala ranji trophy live views

To advertise here,contact us