പാകിസ്താന്റെ എയർഷോ, ന്യൂസിലാൻഡ് വക സെഞ്ച്വറി തിളക്കം; ചാംപ്യൻസ് ട്രോഫിക്ക് ഗംഭീര തുടക്കം

113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് ​ഗംഭീര തുടക്കം. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനായി വിൽ യങ്ങും ടോം ലേഥവും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. ​ഗ്ലെൻ ഫിലിപ്സിന്റെ അർധ സെഞ്ച്വറി കൂടിയായപ്പോൾ ന്യൂസിലാൻഡ് നാലിന് 320 എന്ന മികച്ച സ്കോർ നേടാനായി.

പാകിസ്താൻ വ്യോമസേനയുടെ എയർഷോയോടെയാണ് ചാംപ്യൻസ് ട്രോഫിക്ക് തുടക്കമായത്. പിന്നാലെ ന്യൂസിലാൻഡിനായി ഓപണർമാരായ വിൽ യങ്ങും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ 40 റൺസിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി പാകിസ്താൻ തിരിച്ചുവന്നു. 10 റൺസോടെ ഡെവോൺ കോൺവേയും ഒരു റൺസുമായി കെയ്ൻ വില്യംസണും പുറത്തായി. പിന്നാലെ ഡാരൽ മിച്ചൽ 10 റൺസുമായി മടങ്ങിയപ്പോൾ ന്യൂസിലാൻഡ് സ്കോർ മൂന്നിന് 73 എന്ന നിലയിൽ തകർന്നു. എന്നാൽ യങ്ങിനൊപ്പം ടോം ലേഥം എത്തിയതോടെ സ്കോർബോർഡ് മുന്നോട്ട് നീങ്ങി.

Also Read:

Cricket
പ്രിയാങ്ക് പഞ്ചലിന് സെ‍ഞ്ച്വറി; കേരളത്തിന് മറുപടി നൽകി ​ഗുജറാത്ത്

113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. ഏകദിന ക്രിക്കറ്റിലെ യങ്ങിന്റെ നാലാം സെഞ്ച്വറിയുമാണിത്. ടോം ലേഥവും വിൽ യങ്ങും ചേർന്ന നാലാം വിക്കറ്റിൽ 118 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ലേഥത്തിന്റെ സെഞ്ച്വറിയും പിറന്നു. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ​ഗ്ലെൻ ഫിലിപ്സ് - ടോം ലേഥം സഖ്യം 125 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്താണ് ഫിലിപ്സ് പുറത്തായത്.

Content Highlights: New Zealand Post Big Total in Champions Trophy opener

To advertise here,contact us