ചാംപ്യൻസ് ട്രോഫിയിൽ ബുംമ്ര കളിക്കുമോ?; നിർണായക തീരുമാനം നാളെ

ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന ദിവസവും നാളെയാണ്

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം ജസ്പ്രീത് ബുംമ്ര കളിക്കുമോയെന്ന കാര്യത്തിൽ നിർണായക തീരുമാനം നാളെ ഉണ്ടായേക്കും. അടുത്തിടെ ബംഗളൂരുവിലെ ബിസിസിഐയുടെ സെൻ്റർ ഓഫ് എക്‌സലൻസിൽ വെച്ച് ബുംമ്രയുടെ പുറത്തിന് സ്കാനിങ് നടത്തിയിരുന്നു. താരത്തിന് ചാംപ്യൻസ് ട്രോഫിയിൽ കളിക്കാനാകുമോയെന്ന കാര്യത്തിൽ ബിസിസിഐ മെഡിക്കൽ സംഘം ഉടൻ ഇന്ത്യൻ മാനേജ്മെന്റിനെ തീരുമാനം അറിയിക്കും.

നേരത്തെ ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ബുംമ്രയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ബുംമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞില്ല. പകരമായി ഹർഷിത് റാണയ്ക്കാണ് ടീമിൽ ഇടം ലഭിച്ചത്. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള അവസാന ദിവസവും നാളെയാണ്. ഈ മാസം 18നാണ് ചാംപ്യൻസ് ട്രോഫി ആരംഭിക്കുക.

Also Read:

Cricket
റെക്കോർഡുകൾ തിരുത്തിയെഴുതി വില്യംസൺ; ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലാൻഡ് ഫൈനലിൽ

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: Final decision on Bumrah's availability for Champions Trophy on February 11

To advertise here,contact us