ആളുകൾ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ല, രാജ്യത്തിനായി കളിക്കുക മാത്രമാണ് എന്റെ ലക്ഷ്യം: ഹർഷിത് റാണ

'രാജ്യത്തിനായി കളിക്കുകയാണ് ലക്ഷ്യം. മറ്റുള്ളവരുടെ സംസാരങ്ങൾ ശ്രദ്ധിക്കാൻ സമയമില്ല.'

ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറി മാസങ്ങൾക്കുള്ളിൽ തന്നെ എല്ലാ ഫോർമാറ്റുകളിലും അരങ്ങേറ്റം നടത്താൻ കഴിഞ്ഞ താരമാണ് പേസ് ബൗളർ ഹ​ർഷിത് റാണ. എന്നാൽ റാണയ്ക്ക് കിട്ടുന്ന അവസരങ്ങളിൽ വിമർശകരുമുണ്ട്. ഇപ്പോൾ തനിക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് റാണ. ആളുകൾ പറയുന്നതിൽ താൻ ശ്രദ്ധിക്കുന്നില്ലെന്നാണ് റാണയുടെ പ്രതികരണം.

ആളുകൾ സംസാരിച്ചുകൊണ്ടിരിക്കും. എനിക്ക് കളിക്കുകയാണ് പ്രധാനം. ചിലപ്പോൾ പ്രകടനം നന്നാകും, മറ്റുചിലപ്പോൾ മോശമാകും. അതൊന്നും എന്നെ അലട്ടുന്നില്ല. രാജ്യത്തിനായി കളിക്കുകയാണ് ലക്ഷ്യം. മറ്റുള്ളവരുടെ സംസാരങ്ങൾ ശ്രദ്ധിക്കാൻ സമയമില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിന് ശേഷം ഹർഷിത് റാണ പറഞ്ഞു.

ക്രിക്കറ്റിൽ എപ്പോഴും ഉയർച്ചയും താഴ്ചകളുമുണ്ട്. ലെങ്തിലും ബൗളിങ്ങിലുമാണ് ശ്രദ്ധിക്കുന്നത്. ഒരിക്കൽ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടാകും. ഫിൽ സോൾട്ട് എന്റെ ബോളുകൾ‌ അടിച്ചകറ്റി. എന്നാൽ തൊട്ടടുത്ത ഓവറിൽ സാധാരണപോലെ കൃത്യതയോടെ പന്തെറിയാനാണ് ശ്രമിച്ചത്. ഹർഷിത് വ്യക്തമാക്കി.

Also Read:

Cricket
അവസാന അഞ്ച് ടെസ്റ്റിൽ നാലിലും സെഞ്ച്വറി; സ്റ്റീവ് സ്മിത്ത് അസാമാന്യ ഫോമിലാണ്

‌ഇം​ഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഏഴ് ഓവറിൽ 53 റൺസ് വിട്ടുകൊടുത്ത ഹർഷിത് മൂന്ന് വിക്കറ്റുകളെടുത്തു. അരങ്ങേറ്റ മത്സരത്തിലെ റാണയുടെ മൂന്നാം ഓവറിൽ ഇം​ഗ്ലണ്ട് ഓപണർ ഫിൽ സോൾട്ട് 26 റൺസെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ‌ ബെൻ ഡക്കറ്റിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി റാണ തിരിച്ചടിച്ചു. ലയാം ലിവിങ്സ്റ്റണിനെയും ഹർഷിത് ആണ് വീഴ്ത്തിയത്.

Content Highlights: Harshit Rana Focused On Delivering For India

To advertise here,contact us