ഈ പ്രായത്തിലും എന്നാ ഒരു റിഫ്‌ളക്സാ..!; ഫാഫിന്റെ പറക്കും ക്യാച്ചിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം; വീഡിയോ

ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് മത്സരത്തിനിടെ ജോഹന്നാസ്ബർഗ് സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് നടത്തിയ അതിശയ ക്യാച്ചാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് മത്സരത്തിനിടെ ജോഹന്നാസ്ബർഗ് സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് നടത്തിയ അതിശയ ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 40 കാരനായ അദ്ദേഹം അസാധാരണമായ കായികക്ഷമതയാണ് പ്രകടിപ്പിച്ചത്. കളിക്കാരെയും ആരാധകരെയും അത്ഭുതപ്പെടുത്തി വായുവിലേക്ക് ഉയർന്നു ചാടിയ താരം ഇരുകൈകളിലുമായി പന്ത് കൈപ്പിടിയിലൊതുക്കി.

FAF DU PLESSIS IS RIDICULOUS AT THIS POINT - 40 YEARS OLD. 🤯🔥pic.twitter.com/eUe0O8XCdG

സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെതിരെയുള്ള മത്സരത്തിലായിരുന്നു ഫാഫ് ഡു പ്ലെസിസിന്റെ ഉഗ്രൻ ക്യാച്ച് പിറന്നത്. സ്പിന്നർ ഇമ്രാൻ താഹിറിന്റെ പന്ത് മിഡ്-ഓഫിലേക്ക് സൺറൈസേഴ്‌സ് ബാറ്റര്‍ ബെഡിംഗ്ഹാം അടിച്ചുവിട്ടു. ഞൊടിയിടയിൽ ഉയർന്നുചാടിയ ഡു പ്ലെസിസ് അത് കൈകളിൽ സുരക്ഷിതമാക്കി. ആ അത്ഭുതകരമായ ക്യാച്ച് ബാറ്ററെ മാത്രമല്ല, മുഴുവൻ സ്റ്റേഡിയത്തെയും ഞെട്ടിച്ചു.

Also Read:

Cricket
ടി20 ലോകകപ്പ് ഫൈനലിലെ ക്ളാസന്റെ വിലപ്പെട്ട വിക്കറ്റ് നേടി തന്നത് രോഹിത്തിന്റെ ആ പ്ലാൻ; വെളിപ്പെടുത്തി ഹാർദിക്

40 വയസ്സുള്ള ഡു പ്ലെസിസ് തന്റെ ഫീൽഡിംഗ് മികവിൽ പണ്ട് മുതലേ പേരുകേട്ട താരമാണ്. പ്രായമായെങ്കിലും തന്റെ റിഫ്ലക്സിനോ ക്യാച്ചിങ്ങ് പാടവത്തിനോ കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ഈ പ്രകടനം. അടുത്തിടെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിരുന്ന വെറ്ററൻ താരത്തെ ഏറ്റവും പുതിയ മെഗാ താര ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് രണ്ട് കോടിക്ക് സ്വന്തമാക്കിയിരുന്നു.

Content Highlights: 40-Year-Old Faf du Plessis Takes amazing Catch in SA20 League

To advertise here,contact us