വാംഖഡെയിലും ഫ്ളോപ്പ് ഷോ തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ട്വന്റി 20യിൽ ഏഴ് പന്തിൽ നിന്ന് 16 റൺസ് മാത്രമെടുത്താണ് സഞ്ജു മടങ്ങിയത്. തുടരെ അഞ്ചാം മത്സരത്തിലും പുൾ ഷോട്ടിന് ശ്രമിക്കവെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
Sanju Samson vs short balls from seamers this series 5 inngs 29 balls 35 runs 5 dismissals Avg 7.00 SR 120.68 pic.twitter.com/yQKmsyjMJq
ജോഫ്ര ആർച്ചറിനെതിരെ ആദ്യ ഓവറിൽ 16 റൺസാണ് സഞ്ജു അടിച്ചെടുത്തത്. എന്നാൽ രണ്ടാമത്തെ ഓവറിൽ ഇംഗ്ലീഷ് പേസർ മാർക്ക് വുഡിന് മുൻപിൽ സഞ്ജു വീണു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഡീപ്പ് സ്ക്വയർ ലെഗ്ഗിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.
Today Sanju Samson has hit a six on the first ball, so everyone like Abhishek Sharma and Tilak Verma are also on fire....💥💥💥#INDvENG pic.twitter.com/ENsBkgug5X
ഇന്ത്യൻ ഇന്നിങ്സ് ഓപൺ ചെയ്യാൻ അഭിഷേക് ശർമയ്ക്കൊപ്പം ഇറങ്ങിയ സഞ്ജു തന്റെ സ്ഥിരം വില്ലനായ ആർച്ചർ എറിഞ്ഞ ആദ്യ പന്തിൽ സിക്സർ പറത്തിക്കൊണ്ട് വെടിക്കെട്ട് തുടക്കം നൽകി. ബാക്കി വന്ന മൂന്നു ബോളുകൾ ഡോട്ട് ആക്കിയ ആർച്ചർ അഞ്ചാം ബോൾ സിക്സും ആറാം ബോൾ ബൗണ്ടറിയും വഴങ്ങി. ഇതോടെ ആദ്യ ഓവറിൽ സഞ്ജു 16 റൺസ് അടിച്ചെടുത്തു. തുടക്കം കലക്കിയ സഞ്ജു ഇത്തവണ ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അവിടെയും പുൾ ഷോട്ടിന് ശ്രമിക്കവേ ഔട്ട് ആവുകയായിരുന്നു.
പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മുട്ടുമടക്കിയാണ് സഞ്ജു പുറത്തായിരുന്നത്. ഷോര്‍ട്ട് ബോളില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് സമ്മാനിച്ചത്. നാലാം ടി20യിലും ഇപ്പോള്‍ അവസാന മത്സരത്തിലും സമാനമായ രീതിയിലാണ് സഞ്ജു പുറത്തായത്. ബോളര്‍മാരില്‍ മാത്രമാണ് വ്യത്യാസം.
Content Highlights: India vs England, 5th T20I: Sanju Samson’s poor form continues, departs for 16