ഫോം വീണ്ടെടുക്കാന്‍ സഞ്ജു, ഷമിയും ടീമില്‍; വാംഖഡെയില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ടോസ്

പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യ ഒരു മാറ്റവുമായാണ് മുംബൈയില്‍ ഇറങ്ങുന്നത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

🚨 Toss 🚨#TeamIndia have been put into bat firstLive ▶️ https://t.co/B13UlBNLvn#INDvENG | @IDFCFIRSTBank pic.twitter.com/jvJ6N9WofZ

3-1ന് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യ ഒരു മാറ്റവുമായാണ് മുംബൈയില്‍ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിങ്ങിന് പകരം സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി. ഇംഗ്ലണ്ടും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മാർക്ക് വുഡ് ഇലവനിലേക്ക് തിരിച്ചെത്തി. അവസാന മത്സരത്തില്‍ വിജയത്തോടെ മടങ്ങാനായിരിക്കും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം.

Also Read:

Cricket
ധോണി രാഷ്ട്രീയത്തിലിറങ്ങുമോ?; BCCI വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറയുന്നതിങ്ങനെ

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബ്രൈഡൺ കാർസെ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.

Tonight's Playing XI in Mumbai 👌Live ▶️ https://t.co/B13UlBNLvn#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/C2uFvHYA3k

ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

Content Highlights: India vs England, 5th T20I: ENG wins toss and opts to bowl first in Mumbai

To advertise here,contact us