'ശ്രേയസിന് നേതൃമികവുണ്ട്, എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ ആകണമെങ്കിൽ…'; സാധ്യത പറഞ്ഞ് ദിനേശ് കാർത്തിക്

ഇന്ത്യൻ ക്യാപ്റ്റനാകാൻ ശ്രേയസ് യോ​ഗ്യനാണോ എന്നായിരുന്നു കാർത്തിക് നേരിട്ട ചോദ്യം.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ എത്താനുള്ള സാധ്യതകൾ വിശകലനം ചെയ്ത് മുൻ താരം ദിനേശ് കാർത്തിക്. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ ശ്രേയസിന് കഴിയണം. അങ്ങനെയെങ്കിൽ ഇന്ത്യൻ ക്യാപ്റ്റനാകാൻ ശ്രേയസിന് നല്ല സാധ്യതയുണ്ട്. അല്ലാത്തിടത്തോളം ക്യാപ്റ്റനാവാനുള്ള സാധ്യതയില്ല. കാർത്തിക് ക്രിക്ബസിനോട് പറഞ്ഞത് ഇങ്ങനെ.

ഇന്ത്യൻ ക്യാപ്റ്റനാകാൻ ശ്രേയസ് യോ​ഗ്യനാണോ എന്നായിരുന്നു കാർത്തിക് നേരിട്ട മറ്റൊരു ചോദ്യം. 100 ശതമാനവും ശ്രേയസ് അയ്യരിന് നേതൃമികവുണ്ടെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും കാർത്തിക് മറുപടി നൽകി.

Also Read:

Cricket
'ചാംപ്യൻസ് ട്രോഫിയിൽ ഈ ടീമുകൾ ഫൈനൽ കളിക്കും'; പ്രവചനവുമായി റിക്കി പോണ്ടിങ്‌

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാംപ്യനാക്കിയ നായകനാണ് ശ്രേയസ് അയ്യർ. 2020ലെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിക്കാനും ശ്രേയസ് അയ്യരിന് കഴിഞ്ഞിരുന്നു. എന്നാൽ പരിക്ക് മൂലം പലതവണ പുറത്തിരിക്കേണ്ടി വന്നതാണ് ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അയ്യരിന് തടസമാകുന്നത്. അതിനൊപ്പം അദ്ദേഹത്തിന് രഞ്ജി മത്സരങ്ങളിൽ കളിക്കുന്നതിന് വിമുഖത പ്രകടിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം കരാർ റദ്ദാക്കപ്പെട്ടതും വിനയായി. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മാത്രമാണ് ശ്രേയസിന് വിളി ലഭിക്കുന്നത്.

Content Highlights: Dinesh Karthik Feels Shreyas Iyer Has Great Chance Of Becoming India Captain

To advertise here,contact us