ഇംഗ്ലണ്ടിനെതിരായ അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടി യുവ താരം അഭിഷേക് ശർമ. ഇംഗ്ലണ്ട് ബോളർമാരെ അടിച്ചുപറത്തിയ മിന്നുംപ്രകടനമാണ് അഭിഷേക് വാംഖഡെയിൽ കാഴ്ചവെച്ചത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കമാണ് താരം 100 റൺസ് അടിച്ചെടുത്തത്.
🚨 37 BALL HUNDRED BY ABHISHEK SHARMA. 🚨- The 2nd fastest ever for India after Rohit Sharma in T20is. 🤯🇮🇳 pic.twitter.com/Xlx3UyVJro
തകർപ്പൻ സെഞ്ച്വറിയോടെ അഭിഷേക് റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ അഭിഷേക് ശർമ ടി20യിൽ ഇന്ത്യക്കായി ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് രേഖപ്പെടുത്തിയത്.
അഭിഷേകിന് മികച്ച പിന്തുണ നൽകിയത് യുവ താരം തിലക് വർമയാണ്. താരം 15 പന്തിൽ 24 റൺസ് നേടി മികച്ച പാർട്ണർഷിപ്പ് നൽകി. അഭിഷേകും തിലക് വർമയും കൂടെ ആദ്യ പത്ത് ഓവറിന് മുൻപ് തന്നെ 115 റൺസ് പാർട്ണർഷിപ് ആണ് പടുത്തുയർത്തിയത്.
Content Highlights: Abhishek Sharma records India's second-fastest T20I century