കിങിന്റെ സ്റ്റംപ് വരെ തൂക്കി; ശേഷം ഡൽഹി ആരാധകർക്ക് മുമ്പിൽ മാസ് സെലിബ്രേഷനും; ആരാണ് ആ റെയിൽവേസ് പേസർ?

നീണ്ട ആ കാത്തിരിപ്പിന് ശേഷമുണ്ടായ കോഹ്‌ലിയുടെ ബാറ്റിങ്ങിന് 15 പന്തുകൾ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്

ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന നിമിഷമായിരുന്നു കോഹ്‌ലിയുടെ രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവും താരത്തിന്റെ ബാറ്റിങ്ങും. എന്നാൽ നീണ്ട ആ കാത്തിരിപ്പിന് ശേഷമുണ്ടായ കോഹ്‌ലിയുടെ ബാറ്റിങ്ങിന് 15 പന്തുകൾ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. ഒരു ഫോർ നേടി താരം പ്രതീക്ഷ നൽകിയെങ്കിലും ഹിമാൻഷു സാംഗ്വാന്റെ പന്തിൽ താരം ക്ളീൻ ബൗൾഡായി. ഇതോടെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആരാധകരും നിരാശരായി.

കോഹ്‌ലിയുടെ ബാറ്റിന് പിന്നിലെ സ്റ്റാമ്പുകൾ വരെ തെറിപ്പിച്ച ആ വിക്കറ്റിന്റെ ഉടമയാരാണ്? ആരാണ് ഹിമാൻഷു സാംഗ്വാൻ?, നമുക്ക് നോക്കാം.. 1995 സെപ്റ്റംബർ 2 ന് ഡൽഹിയിലാണ് ഹിമാൻഷു സാംഗ്വാൻ ജനിക്കുന്നത്. ഡൽഹിയുടെ ജൂനിയർ ടീമിന് വേണ്ടി കളിച്ചുതുടങ്ങിയ താരം 2019 സെപ്തംബറിൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് ആഭ്യന്തര ക്രിക്കറ്റിലേക്ക് അരങ്ങേറുന്നത്. അതേ വർഷം നവംബറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ടി 20 യിലും ഡിസംബറിൽ രഞ്ജി ട്രോഫിയിലൂടെ ടെസ്റ്റിലും അരങ്ങേറി.

Harish Sangwan bowled Out Virat King Kohli At The Score of 6 🤐(Full Crowd Reaction + Celebration) #ViratKohli𓃵 | #ViratKohliHello @CSKFansOfficial@Dhoni_Reenu07Party when🤣 pic.twitter.com/L6EkZQTmlf

ഡൽഹിക്കെതിരായ മത്സരം ആരംഭിക്കുന്നതിന് മുമ്പ് 23 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് 77 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 17 മത്സരങ്ങളിൽ നിന്ന് 21 ലിസ്റ്റ് എ വിക്കറ്റുകളും ഏഴ് മത്സരങ്ങളിൽ നിന്ന് 5 ടി20 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ സൂപ്പർ താരം കോഹ്‌ലിയുടെ വിക്കറ്റ് നേടിയതോടെ താരം ഇപ്പോൾ രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുയാണ്.

Also Read:

Cricket
രഞ്ജിയിലും രോഹിത് വഴിയെ കോഹ്‌ലി; ആർത്തുവിളിച്ച കാണികളെ നിരാശരാക്കി ക്ളീൻ ബൗൾഡ്

അതേ സമയം നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിക്കായി സൂപ്പർ താരം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിൽ ബാറ്റ് വീശിയത്. ഡൽഹിയുടെ യാഷ് ദൾ ഔട്ടായതോടെയാണ് കോഹ്‌ലി ബാറ്റിങ്ങിനെത്തിയത്. ഇന്നലെ ടോസ് നേടി ഡൽഹി ക്യാപ്റ്റൻ ആയൂഷ് ബദോനി ഫീൽഡിങ് എടുത്തതോടെ കോഹ്‌ലിയുടെ ബാറ്റിങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്നലെ ആദ്യ ഇന്നിം​ഗ്സിൽ 231 റൺസിന് ഓൾ ഔട്ടാക്കിയതോടെ ഇന്ന് കോഹ്‌ലി ബാറ്റ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

കോഹ്‌ലിയുടെ മത്സരം കാണാൻ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആളുകൾ തടിച്ചുകൂടിയത് പിന്നാലെ ഒന്നര കോടിയോളം കാഴ്ചക്കാരൻ ഒരേ സമയം ജിയോ സിനിമയിലെ തത്സമയ സംപ്രേക്ഷണം കണ്ടു. നേരത്തെ രഞ്ജിട്രോഫി ബിസിസിഐ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നില്ല. എന്നാൽ കിങ് എത്തിയതോടെ ഈ നയവും ബിസിസിഐ മാറ്റി. ഏകദേശം ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ ടി 20 മാച്ചിനേക്കാൾ തത്സമയ കാഴ്‌ചക്കാരാണ് കോഹ്‌ലിയുടെ കളി കാണാൻ ജിയോ സിനിമയിൽ എത്തിയത്.

നേരത്തെ കളി നടക്കുന്ന അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആരാധകരുടെ തിരക്ക് കാരണം പലർക്കും പരിക്ക് പറ്റിയിരുന്നു. വെളുപ്പിനെ മൂന്ന് മണി മുതല്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. നീണ്ട കിലോമീറ്ററുകളോളം ക്യൂവും രൂപാന്തരപ്പെട്ടിരുന്നു. കോഹ്‌ലിയെത്തിയതോടെ ഒരു അന്തരാഷ്ട്ര മത്സരത്തിൻെറ പ്രതീതിയാണ് ഡൽഹി- റെയിൽവേസ് മത്സരത്തിനുള്ളത് നിലവിൽ 231 റൺസ് പിന്തുടരുന്ന ഡൽഹി 163 ന് നാല് എന്ന നിലയിലാണ്.

Content Highlights: Who Is Himanshu Sangwan? Railways Bowler Who Clean Bowled Virat Kohli in ranji trophy

To advertise here,contact us