രോഹിത് പാകിസ്‌താനിലേക്ക് പോകില്ല; ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങും ഫോട്ടോ ഷൂട്ടും ഒഴിവാക്കി

ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഒഴിവാക്കാന്‍ ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയതോടെ രോഹിത്തിന് പാകിസ്താനിലേക്ക് പോകേണ്ടി വരില്ല

ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങുകൾക്കോ ഫോട്ടോ ഷൂട്ടിനോ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനിലേക്ക് പോകുമോ ഇല്ലയോ എന്നതായിരുന്നു കുറച്ച് കാലമായി ക്രിക്കറ്റ് ലോകത്തെ ആകാംഷ. ബിസിസിഐയും പാക് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ ഐസിസിയുടെ നിർബന്ധപ്രകാരം താരത്തിന് പങ്കെടുക്കേണ്ടി വരും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലൊടുവിൽ വിഷയത്തിൽ അന്തിമ തീരുമാനമായിരിക്കുകയാണ്.

Also Read:

Cricket
സെഞ്ച്വറിയടിച്ച് സല്‍മാന്‍ നിസാറിന്‍റെ 'റെസ്ക്യൂ'; രഞ്ജിയില്‍ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്

ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഒഴിവാക്കാന്‍ ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയതോടെ രോഹിത്തിന് പാകിസ്താനിലേക്ക് പോകേണ്ടി വരില്ല. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സാധാരണ ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് മുമ്പ് നടക്കാറുള്ള ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഇത്തവണ ഉണ്ടാകില്ല.

ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനായി പാകിസ്താനിലേക്കില്ല എന്ന ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനെതുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടത്തുന്നത്. ഫോട്ടോ ഷൂട്ടിനായി ക്യാപ്റ്റനെ പറഞ്ഞയക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി സാഹചര്യത്തിലാണ് ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ട് ഒഴിവാക്കിയതെന്നാണ് സൂചന. എന്നാൽ ഈ സാധ്യത പാക് ക്രിക്കറ്റ് ബോർഡ് തള്ളിക്കളഞ്ഞു.

ചാംപ്യൻസ് ട്രോഫിക്കായി ടീമുകള്‍ വ്യത്യസ്ത തീയതികളിലാണ് പാക്സിതാനിലെത്തുന്നത് എന്നും അതിനാൽ ഉദ്ഘാടനച്ചടങ്ങ് നടത്തുക പ്രായോഗികമല്ലെന്നും ഇത് കൊണ്ടാണ് ഉദ്ഘാടന ചടങ്ങുകളും വാർത്താ സമ്മേളനവും ഫോട്ടോ ഷൂട്ടും ഒഴിവാക്കിയതെന്നും പാക് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.

Content Highlights:Rohit Sharma Won't Have Travel to pakistan for champions trophy

To advertise here,contact us