ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം; ഇന്ത്യൻ താരങ്ങളുടെ റെക്കോർഡ് തകർത്ത് ഓസീസ് നിര

സച്ചിൻ, ദ്രാവിഡ്, ​ഗാവസ്കർ എന്നിവർക്കാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്

ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ്വ നേട്ടങ്ങളിലൊന്ന് സ്വന്തം പേരിലാക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യൻ താരങ്ങളുടെ റെക്കോർഡാണ് ഓസ്ട്രേലിയൻ നിര മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസെന്ന നേട്ടം സ്വന്തമാക്കുന്ന കൂടുതൽ താരങ്ങളുള്ള ടീം ഇനി ഓസ്ട്രേലിയയാണ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്ത് 10,000 റൺസ് പിന്നിട്ടതോടെയാണ് ഓസ്ട്രേലിയൻ ടീമിന് ചരിത്ര നേട്ടം സ്വന്തമായത്. സ്മിത്തടക്കം നാല് താരങ്ങളാണ് ഓസീസ് നിരയിൽ 10,000 റൺസെന്ന നേട്ടത്തിലെത്തിയത്.

മുമ്പ് അലൻ ബോർഡർ, സ്റ്റീവ് വോ, റിക്കി പോണ്ടിങ് എന്നിവരും ഓസ്ട്രേലിയൻ ടീമിൽ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. സ്മിത്തടക്കം നാല് താരങ്ങളാണ് ഓസീസ് നിരയിൽ 10,000 റൺസെന്ന നേട്ടത്തിലെത്തിയത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ മൂന്ന് താരങ്ങൾക്ക് മാത്രമാണ് ടെസ്റ്റിൽ 10,000 റൺസെന്ന നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.

Also Read:

Cricket
സഞ്ജുവിനും സൂര്യയ്ക്കും നിർണായകം; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 ഇന്ന്

സച്ചിൻ teണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ​ഗാവസ്കർ തുടങ്ങിയ മുൻ താരങ്ങൾ ഇന്ത്യയ്ക്കായി 10,000 റൺ‌സെന്ന നാഴികക്കല്ല് പിന്നിട്ടു. 200 മത്സരങ്ങളിൽ നിന്നായി 15,921റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറാണ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരൻ. 13,378 റൺസോടെ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് ആണ് രണ്ടാം സ്ഥാനത്തുള്ളത്.

Content Highlights: Australia Cricket achieves unique feet first time in test cricket history

To advertise here,contact us