അരങ്ങേറ്റത്തിൽ അതിവേ​ഗ സെഞ്ച്വറി നേടുന്ന രണ്ടാമൻ; ചരിത്രം കുറിച്ച് ജോഷ് ഇൻഗ്ലിസ്

ഓസ്ട്രേലിയൻ നിരയിൽ ഇൻഗ്ലിസ്ഉൾപ്പെടെ മൂന്ന് താരങ്ങൾ മൂന്നക്കം കടന്നു

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറിയുമായി ഓസ്ട്രേലിയൻ താരം ജോഷ് ഇൻഗ്ലിസ്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേട്ടം സ്വന്തമാക്കാൻ ഇൻ​ഗ്ലിസിന് സാധിച്ചു. അരങ്ങേറ്റ ടെസ്റ്റിൽ വേ​ഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവുമാണ് ഇൻ​ഗ്ലിസ്. 90 പന്തുകളിലാണ് താരം മൂന്നക്കം കടന്നത്. 85 പന്തുകളിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ ശിഖർ ധവാനാണ് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ വേഗത്തിൽ സെഞ്ച്വറി നേടിയ താരം.

ഓസ്ട്രേലിയൻ നിരയിൽ ഇൻ​ഗ്ലിസ് ഉൾപ്പെടെ മൂന്ന് താരങ്ങൾ മൂന്നക്കം കടന്നു. 94 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 102 റൺസെടുത്ത് ഇൻ​ഗ്ലിസ് പുറത്തായി. നേരത്തെ ഉസ്മാൻ ഖ്വാജ ഇരട്ട സെഞ്ച്വറിയും സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ട്രാവിസ് ഹെഡ് അർധ സെഞ്ച്വറിയും നേടി.

Also Read:

Cricket
'ദാദാ, നിങ്ങളില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് പൂർണമാകുന്നില്ല'; സൗരവ് ​ഗാം​ഗുലിയോട് ഷുഹൈബ് അക്തർ

352 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതം 232 റൺസാണ് ഓസ്ട‍്രേലിയൻ ഓപ്പണര്‍ ഉസ്മാൻ ഖ്വാജ നേടിയത്. ശ്രീലങ്കൻ മണ്ണിൽ ആദ്യമായാണ് ഒരു ഓസ്ട്രേലിയൻ താരം ഇരട്ട സെഞ്ച്വറി നേടുന്നത്. ശ്രീലങ്കയിൽ ഒരിന്നിം​ഗ്സിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റിങ് താരവുമായി ഖ്വാജ. മുമ്പ് 333 റൺസ് നേടിയ ക്രിസ് ​ഗെയ്ലും പുറത്താകാതെ 274 റൺസ് നേടിയ സ്റ്റീഫൻ ഫ്ലെമിങ്ങുമാണ് ഖ്വാജയ്ക്ക് മുമ്പിലുള്ളത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സിൽ 137 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 578 റൺസെന്ന നിലയിലാണ്.

Content Highlights: Josh Inglish became The second-fastest Test hundred by a debutant!

To advertise here,contact us