ഡല്‍ഹിയിലാണോ നിങ്ങള്‍? കൈയില്‍ ആധാര്‍ കാര്‍ഡുണ്ടോ? എങ്കില്‍ രഞ്ജിയില്‍ കോഹ്‌ലിയുടെ പ്രകടനം ഫ്രീയായി കാണാം

വ്യാഴാഴ്ച ഡ‍ൽ‌ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കോഹ്‌ലി ഇറങ്ങുന്നത്

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി വീണ്ടും രഞ്ജി ട്രോഫി കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വ്യാഴാഴ്ച ഡ‍ൽ‌ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ റെയില്‍വേസിനെതിരായ രഞ്ജി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കോഹ്‌ലി ഇറങ്ങുന്നത്. ഇപ്പോള്‍ കോഹ്‌ലിയുടെ പ്രകടനം സൗജന്യമായി നേരിട്ട് കാണാനുള്ള സുവര്‍ണാവസരമാണ് ആരാധകര്‍ക്ക് മുന്നിലുള്ളത്.

➡️ Virat Kohli makes his return to Ranji Trophy after 13 years.➡️ DDCA has requested for extra security for the match.➡️ DDCA is expecting 10,000 fans to turn up for Kohli's Ranji return._Read the details here_ 👉 https://t.co/2FfL1Pfrrc pic.twitter.com/ZM2tLde5fT

റെയിൽവേസിനെതിരെ നാലാം നമ്പറിലാവും കോഹ്‌ലി ബാറ്റു ചെയ്യാനിറങ്ങുകയെന്ന് ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പർ താരം കളിക്കുമെന്നുറപ്പായതോടെ മത്സരം കാണാന്‍ പതിനായിരങ്ങള്‍ ഡ‍ൽ‌ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നുറപ്പാണ്. ആദ്യ ദിനം 10,000 പേരെങ്കിലും കാണുമെന്ന് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) സെക്രട്ടറി അശോക് കുമാർ ശർമ അറിയിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് സൗജന്യ പ്രവേശനമായിരിക്കുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം കാണാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാർ കാർഡിൻ്റെ ഒറിജിനൽ പകർപ്പും അതിൻ്റെ ഫോട്ടോകോപ്പിയും കൊണ്ടുവന്നാൽ മതിയാകും. സ്റ്റേഡിയത്തിലെ ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡിലെ 16, 17 ഗേറ്റുകളിലൂടെയും കാണികളെ പ്രവേശിപ്പിക്കുകയെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അശോക് കുമാര്‍ ശര്‍മ വ്യക്തമാക്കി.

Also Read:

Cricket
രഞ്ജി ട്രോഫിയില്‍ കോഹ്‌ലി ഏത് പൊസിഷനില്‍ ഇറങ്ങും? വെളിപ്പെടുത്തി ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി

സൂപ്പർ താരം കളിക്കുന്നതിനാൽ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി അശോക് കുമാര്‍ അറിയിച്ചു. ആരാധകർക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് വെറും രഞ്ജി മത്സരമല്ലെന്നും അന്താരാഷ്ട്ര മത്സരങ്ങളുടെയും ഐപിഎൽ മത്സരങ്ങളുടെയും പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

കോഹ്‌ലി കളിക്കുന്നതിനാൽ അന്താരാഷ്ട്ര മത്സരത്തിന് സമാനമായ അന്തരീക്ഷം ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളില്‍ തുടങ്ങി സംപ്രേഷണ കാര്യങ്ങളില്‍ വരെ അടിമുടി മാറ്റത്തിനാണ് ബിസിസിഐ തയ്യാറായിരിക്കുന്നത്. ബിസിസിഐയുടെ നിർദേശപ്രകാരം മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങും ജിയോ സിനിമയിലൂടെ ഒരുക്കിയിട്ടുണ്ട്.

Content Highlights: Bring Aadhaar card and watch Virat Kohli play for Delhi for free – Delhi association and broadcasters make last-minute arrangements

To advertise here,contact us