ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി 20 യിലും തിളങ്ങാനാവാതെ ഇന്ത്യയുടെ ക്യാപ്റ്റനും സ്കിപ്പറുമായ സൂര്യകുമാർ യാദവ്. ഓപ്പണിങ് നിര പരാജയപ്പെട്ടപ്പോൾ ആരാധകർ പ്രതീക്ഷ വെച്ച മൂന്നാം നമ്പറിലിറങ്ങിയ താരം നേടിയത് ഏഴ് പന്തിൽ 14 റൺസാണ്. മികച്ച തുടക്കം ലഭിച്ചെന്ന് തോന്നിച്ചെങ്കിലും വുഡിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച് നൽകി എളുപ്പത്തിൽ മടങ്ങി. 0 , 12 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ട് ഇന്നിങ്സിലെ സ്കോർ. കഴിഞ്ഞ ആറ് ഇന്നിങ്സുകളിലായി 52 റൺസും.
Suryakumar Yadav last 10 T20I Innings:14, 12, 0, 1, 4, 21, 75, 8, 29, 8What Happen to him, after becoming captain he fails in batting why sky why, He is also a MI star player but he fails too much ahead of IPL2025.#INDvsENG #suryakumar #IPL2025 pic.twitter.com/tnPALRewcj
അതേ സമയം ഇംഗ്ലണ്ട് നിരയിലെ മുഖ്യ ബാറ്ററായ ഫിൽ സാൾട്ടും വീണ്ടും നിരാശപ്പെടുത്തി. രാജ് കോട്ടിൽ ഏഴ് പന്തിൽ അഞ്ച് റൺസാണ് നേടിയത്. കൊൽക്കത്തയിൽ അത് പൂജ്യവും ചെന്നൈയിൽ അത് നാല് റൺസുമായിരുന്നു.
Phil Salt! pic.twitter.com/St8IIlrH1K
അതേ സമയം ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടി 20 മത്സരം രാജ് കോട്ടിൽ പുരോഗമിക്കുകയാണ്. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ കിതയ്ക്കുമായാണ്. 15 ഓവർ പിന്നിട്ടപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അഭിഷേക് ശർമ ,സഞ്ജു സാംസൺ, തിലക് വർമ , സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവിൽ ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലുമാണ് ക്രീസിലുള്ളത്.
അതേ സമയം ബെൻ ഡക്കറ്റിന്റെ ഫിഫ്റ്റിയുടെ ബലത്തിലായിരുന്നു ഇംഗ്ലണ്ട് 171 റൺസ് അടിച്ചെടുത്തത്. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്. ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസ് നേടി. അഞ്ച് സിക്സറുകളും ഒരു ഫോറും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി വരുൺ ചക്രവർത്തി തിളങ്ങി.
Content Highlights: Suryakumar Yadav and england skipper phil salt form out continues