പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസർ; ICC MEN’S CRICKETER OF THE YEAR അവാർഡും തൂക്കി ബുംമ്ര

കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 പുരസ്കാരവും 31 കാരനായ താരം നേടിയിരുന്നു

2024-ലെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് പുരസ്കാരം ജസ്പ്രീത് ബുംമ്രയ്ക്ക്. കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 പുരസ്കാരവും 31 കാരനായ താരം നേടിയിരുന്നു. ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ബുംമ്ര. ആദ്യത്തെ ഇന്ത്യൻ പേസറും. രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, രവിചന്ദ്രൻ അശ്വിൻ, വിരാട് കോഹ്‌ലി എന്നിവരാണ് ഇതിന് മുമ്പ് ഈ പുരസ്കാരം നേടിയ ഇന്ത്യക്കാർ.

13 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റ് വീഴ്ത്തിയ ബുംമ്ര ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയിരുന്നു. ഈയിടെ സമാപിച്ച ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ 32 വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തി. അതേസമയം ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂസിലാൻഡിന്റെ അമേലിയ കെർ ആണ്.

Also Read:

Cricket
കിവികളെ ടി 20 കിരീടമണിയിച്ച ഓൾ റൗണ്ടർ മികവ്; 2024 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി അമേലിയ കെർ

കഴിഞ്ഞ വർഷം ഫോർമാറ്റുകളിലുടനീളം മിന്നും പ്രകടനമാണ് കെർ നടത്തിയത്. പ്രത്യേകിച്ച് യുഎഇയിൽ നടന്ന വനിതാ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ കിരീട നേട്ടത്തിലേക്ക് നയിച്ചു. ലോകകപ്പിൽ ആറ് ടി20 മത്സരങ്ങളിൽ നിന്ന് 4.85 എന്ന ഇക്കോണമി റേറ്റിൽ 15 വിക്കറ്റ് നേടിയ കെറായിരുന്നു ടൂർണമെൻ്റിലെ ടോപ് വിക്കറ്റ് ടേക്കർ. ശരാശരിയിലും 90 സ്‌ട്രൈക്ക് റേറ്റിലും 35 റൺസും സ്‌കോർ ചെയ്തു. ഫൈനലിൽ 43 റൺസ് സ്‌കോർ ചെയ്യുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത അവർ പ്ലെയർ ഓഫ് ദ മാച്ച് ആയി. പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡും കെർ സ്വന്തമാക്കിയിരുന്നു.

Content Highlights: Jasprit Bumrah wins ICC men's Cricketer of the year

To advertise here,contact us