'മഞ്ഞ് അല്ല, വരുണിന്റെ ബൗളിങ് ആണ് മനസിലാക്കേണ്ടത്'; ബ്രൂക്കിന് ഉപദേശവുമായി അശ്വിൻ

ഒന്നാം ട്വന്റി 20 മത്സരത്തിന് ശേഷമാണ് ഹാരി ബ്രൂക്ക് മഞ്ഞ് പരാജയത്തിന് കാരണമായെന്ന് പ്രതികരിച്ചത്

ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലീഷ് തോൽവിക്ക് കാരണം കനത്ത മഞ്ഞെന്ന ഹാരി ബ്രൂക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രവിചന്ദ്രൻ അശ്വിൻ. മഞ്ഞിനെക്കുറിച്ചല്ല, വരുണിന്റെ ബൗളിങ് മനസിലാക്കാനാണ് ഇം​ഗ്ലണ്ട് താരം ശ്രമിക്കേണ്ടതെന്നാണ് അശ്വിൻ പറയുന്നത്.

രണ്ടാം ട്വന്റി 20 നടന്ന ചെന്നൈയിൽ മഞ്ഞ് ഇല്ലായിരുന്നു. കൊൽക്കത്തയിൽ മഞ്ഞ് കാരണം വരുൺ ചക്രവർത്തിക്കെതിരെ ബാറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു ബ്രൂക്കിന്റെ പ്രസ്താവന. എനിക്ക് ഹാരി ബ്രൂക്കിനോട് പറയാനുള്ളത്, വരുൺ ചക്രവർത്തി ലെ​ഗ് സ്പിൻ കൂടുതലായി എറിയാറില്ല. ബ്രൂക്കിനെ പുറത്താക്കിയത് ഒരു ​ഗൂ​ഗ്ലി ആയിരുന്നു. അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചത് ഇങ്ങനെ.

​ആദ്യ ട്വന്റി 20യിൽ ലെ​ഗ് സ്റ്റമ്പിന് നേരെ നിന്നാണ് ബ്രൂക്ക് ബാറ്റ് ചെയ്തത്. വരുണിന്റെ പന്ത് മനസിലാക്കാൻ ബ്രൂക്കിന് സാധിച്ചില്ല. രണ്ടാം മത്സരത്തിൽ സ്റ്റമ്പ് കവർ ചെയ്താണ് ബ്രൂക്ക് ബാറ്റ് ചെയ്തത്. ഇത്തവണ വരുണിന്റെ ​ഗൂ​ഗ്ലി മനസിലാക്കാതെ വീണ്ടും വിക്കറ്റ് നഷ്ടപ്പെടുത്തി. അശ്വിൻ ചൂണ്ടിക്കാട്ടി.

Also Read:

Cricket
'തിലക് എല്ലാ ഫോർമാറ്റും കളിക്കേണ്ട താരം'; പ്രശംസിച്ച് അമ്പാട്ടി റായിഡു

ഒന്നാം ട്വന്റി 20 മത്സരത്തിന് ശേഷമാണ് ഹാരി ബ്രൂക്ക് മഞ്ഞ് പരാജയത്തിന് കാരണമായെന്ന് പ്രതികരിച്ചത്. കൊൽക്കത്തയിൽ ഇം​ഗ്ലണ്ട് പരാജയപ്പെട്ടത് കനത്ത മഞ്ഞ് മൂലമാണെന്നും ചെന്നൈയിൽ ഈ പ്രശ്നം ഉണ്ടാകില്ലെന്നുമായിരുന്നു ബ്രൂക്കിന്റെ പ്രതികരണം. മഞ്ഞുള്ളപ്പോൾ സ്പിന്നിനെ കളിക്കുക പ്രയാസമാണെന്നും താൻ സ്പിന്നർമാരെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ബ്രൂക്ക് വ്യക്തമാക്കിയിരുന്നു.

Content Highlights: Ashwin's brutal takedown of Harry Brook's ‘smog’ comment

To advertise here,contact us