'സെഞ്ച്വറി അടിച്ചിട്ടും എന്തുകൊണ്ട് എന്നെ ഒഴിവാക്കി?'; ധോണിക്കെതിരെ മനോജ് തിവാരി

'അന്നത്തെ സെഞ്ച്വറിക്ക് ശേഷം താൻ അഭിനന്ദിക്കപ്പെട്ടിരുന്നു. എന്നാൽ കരിയറിൽ ഒന്നും ആകാൻ കഴിഞ്ഞില്ല'

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ വിമർശനവുമായി മനോജ് തിവാരി. 2011 വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയ തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്തുകൊണ്ടെന്ന് ധോണി പറയണമെന്നാണ് ഇന്ത്യൻ മുൻ താരമായ തിവാരിയുടെ ആവശ്യം. അന്ന് മഹേന്ദ്ര സിങ് ധോണിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഇന്ത്യൻ ടീമിൽ ആര് കളിക്കണമെന്നത് ക്യാപ്റ്റന്റെ തീരുമാനമാണ്. സംസ്ഥാന ടീമുകളിൽ താരങ്ങളെ നിശ്ചയിക്കുന്നത് ക്യാപ്റ്റന്മാരല്ല. എന്നാൽ ഇന്ത്യൻ ടീമിൽ മറിച്ചാണ് സ്ഥിതി. മനോജ് തിവാരി പറഞ്ഞു.

കപിൽ ദേവാണ് ക്യാപ്റ്റനെങ്കിൽ ടീമിൽ ആര് കളിക്കണമെന്ന് അയാൾക്ക് തീരുമാനിക്കും. സുനിൽ ​ഗാവസ്കർ ക്യാപ്റ്റനായിരുന്നപ്പോഴും മുഹമ്മദ് അഹ്സറുദീൻ ഇന്ത്യയെ നയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. ​ഗാം​ഗുലിയുടെ ടീമിലും താരങ്ങളെ നിശ്ചയിച്ചിരുന്നത് ടീം ക്യാപ്റ്റനായിരുന്നു. അതാണ് ഇന്ത്യൻ ടീമിലെ നിയമം. തിവാരി ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് അജിത്ത് അ​ഗാർക്കറിന് ശക്തമായ തീരുമാനങ്ങളെടുക്കാം. പരിശീലകന്റെ തീരുമാനങ്ങളെ എതിർക്കാം. 14 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി നേടിയ തന്നെ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കി. ഒരു താരം സെഞ്ച്വറി നേടിയ ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത് എന്തെന്ന് അയാൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അന്നത്തെ സെഞ്ച്വറിക്ക് ശേഷം താൻ അഭിനന്ദിക്കപ്പെട്ടിരുന്നു. എന്നാൽ കരിയറിൽ ഒന്നും ആകാൻ കഴിഞ്ഞില്ല. തിവാരി വ്യക്തമാക്കി.

Also Read:

Cricket
അഭിഷേക് ശർമയ്ക്ക് പരിക്ക്?; രണ്ടാം ട്വന്റി 20യിൽ കളിക്കുന്ന കാര്യം സംശയത്തിൽ

ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളിലും മൂന്നു ട്വന്റി20 മത്സരങ്ങളിലും കളിച്ച താരമാണ് മനോജ് തിവാരി. ഒരു സെഞ്ച്വറി അടക്കം 287 റൺസാണ് തിവാരിയുടെ സമ്പാദ്യം. എന്നാൽ ഇന്ത്യൻ ടീമിൽ അധികം അവസരങ്ങൾ ഈ ബം​ഗാൾ താരത്തിന് ലഭിച്ചില്ല.

Content Highlights: Stunning Allegations Against MS Dhoni By Manoj Tiwari

To advertise here,contact us