'RCB ടീമിലെടുത്താൽ ഫ്ലോപ്പ് ഉറപ്പ്!'; സാൾട്ട്-ലിവിങ്സ്റ്റണ്‍-ബെത്തെല്‍ കോംബോ നിരാശപ്പെടുത്തിയതിൽ ട്രോൾ മയം

മൂന്ന് താരങ്ങളേയും വാങ്ങാൻ ആർസിബിക്ക് 22.85 കോടിയാണ് ഇത്തവണ ചെലവായത്.

ഇന്ത്യ ഇംഗ്ലണ്ട് ടി 20 പരമ്പര കൊൽക്കത്ത ഈഡൻ ഗാർഡനിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചപ്പോൾ 20 ഓവറിൽ സന്ദർശകർ നേടിയത് പത്ത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ്. ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലർ മാത്രമാണ് നിറഞ്ഞു കളിച്ചത്. 44 പന്തുകൾ നേരിട്ട് താരം 68 റൺസ് നേടി. രണ്ട് സിക്‌സറും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ട്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഏറെ വമ്പനടിക്കാരുള്ള ഇംഗ്ലണ്ട് നിരയിൽ പരാജയപ്പെട്ട താരങ്ങളിൽ ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെത്തെല്‍ എന്നിവരുമുണ്ടായിരുന്നു. ഇവരെല്ലാവരും ഇംഗ്ലണ്ട് നിരയിൽ നിന്ന് ഈ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി അണിനിരക്കുന്നതാണ്.

Also Read:

Cricket
ചഹലിനെയും മറികടന്നു; ടി 20 വിക്കറ്റ് വേട്ടയിൽ നമ്പർ വൺ ഇന്ത്യൻ ബൗളറായി അർഷ്ദീപ്; 100 ക്ലബ് ലോ​ഡിങ്...

മൂന്ന് പേരും ഒരു മത്സരത്തിൽ പരാജയപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ ആർസിബിയെ കളിയാക്കിയുള്ള കമന്റുകളും പോസ്റ്റുകളും നിറയുകയാണ്. മൂന്ന് താരങ്ങളേയും വാങ്ങാൻ ആർസിബിക്ക് 22.85 കോടിയാണ് ഇത്തവണ ചെലവായത്. ഫിൽ സാൾട്ട്, ലിവിങ്സ്റ്റണ്‍ എന്നിവർ പൂജ്യത്തിനാണ് പുറത്തായത്. സാൾട്ടിനെ അർഷ്ദീപ് പുറത്താക്കിയപ്പോൾ ലിവിങ്സ്റ്റണെ വരുൺ ചക്രവർത്തി കുടുക്കി. 14 പന്തിൽ ഏഴ് മാത്രമെടുത്ത ബെത്തെലിനെ ഹാർദിക് പാണ്ഡ്യയും പുറത്താക്കുകയായിരുന്നു.

Content Highlights: Phil Salt, Liam Livingstone Jacob Bethell: RCB’s new IPL recruits flop in 1st T20I against India

To advertise here,contact us