27 കോടി നൽകി ടീമിലെത്തിച്ചത് വെറുതെയല്ല, റിഷഭ് പന്തിനെ നായകനായി പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്

കെ എൽ രാഹുൽ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ എന്നിവർക്ക് ശേഷം ലഖ്നൗവിന്റെ നായകനാവുന്ന നാലാമത്തെ താരമാണ് പന്ത്.

2025 ഐപിഎൽ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ റിഷഭ് പന്ത് നയിക്കും. ടീം ഉടമയായ സഞ്ജീവ് ​ഗോയങ്കയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറെ ടീമിന്റെ നായകനായി നിയമിച്ചിരിക്കുന്നത്. മുമ്പ് ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി മൂന്ന് സീസൺ അ​ദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. കെ എൽ രാഹുൽ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ എന്നിവർക്ക് ശേഷം ലഖ്നൗവിന്റെ നായകനാവുന്ന നാലാമത്തെ താരമാണ് പന്ത്.

Also Read:

Cricket
അയാൾ പന്തെറിയാൻ ബാക് സ്റ്റേജിലുണ്ടെന്ന് ക്രിസ് മാർട്ടിൻ, ഇളകി മറിഞ്ഞ് ജനം; കോള്‍ഡ് പ്ലേ വേദിയിലും 'ബുംമ്ര' മയം

പന്തിനെ ക്യാപ്റ്റൻസി ഏൽപിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. പന്തിനായി ഞങ്ങൾ ഓക്ഷനിൽ 27 കോടിയാണ് ചെലവഴിച്ചത്. ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച താരമാണ് പന്ത്. അത്രയും പാഷനുള്ള കളിക്കാരനാണ് പന്ത്. അവനിൽ ഞങ്ങളൊരു ലീഡറെ കാണുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറാനുള്ള കഴിവ് പന്തിനുണ്ട്. ടീമുടമ ​ഗോയങ്ക പന്തിനെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം വിശദീകരിച്ചത് ഇങ്ങനെ.

കഴിഞ്ഞ ഐപിഎല്‍ മെഗാതാരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്കാണ് പന്ത് ലഖ്‌നൗവിന്റെ തട്ടകത്തിലെത്തിച്ചത്. ലേലത്തില്‍ ഡല്‍ഹിയിലേക്ക് കൂടുമാറിയ കെ എല്‍ രാഹുലിന് പകരക്കാരനായാണ് ലഖ്‌നൗ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പന്തിനെ നിയമിച്ചത്.

ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്റെ രണ്ടാമത്തെ അവസരമാണിത്. ഐപിഎല്ലില്‍ 2021 സീസണ്‍ മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്താണ് നയിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് 2023 സീസണില്‍ മാത്രമാണ് പന്ത് വിട്ടുനിന്നത്. 2024 സീസണില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്‌തെങ്കിലും ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിക്കാന്‍ പന്തിന് സാധിച്ചിരുന്നില്ല.

2024 നവംബറില്‍ നടന്ന ഐപിഎല്‍ മെഗാതാരലേലത്തിലെ സൂപ്പര്‍ സ്റ്റാറായിരുന്നു റിഷഭ് പന്ത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനെ സ്വന്തമാക്കാന്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സ് 20 കോടി രൂപ വിളിച്ചെങ്കിലും 27 കോടിക്ക് ലഖ്‌നൗ ലേലം ഉറപ്പിക്കുകയായിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറുകയും ചെയ്തിരുന്നു റിഷഭ് പന്ത്.

content highlights: Rishabh Pant Named Lucknow Super Giants Captain For IPL 2025

To advertise here,contact us