പ്രസിദ്ധിന് മുന്നിൽ കരുൺ വീണു; വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ചാംപ്യന്മാർ

മറുപടി ബാറ്റിങ്ങിൽ വിദർഭ മികച്ച റൺറേറ്റിൽ മുന്നേറിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കർണാടക ചാംപ്യന്മാർ. ഫൈനലിൽ വിദർഭയെ 36 റൺസിന് പരാജയപ്പെടുത്തിയാണ് കർണാടക വിജയ് ഹസാരെ ട്രോഫിയിൽ ചാംപ്യന്മാരായത്. ഇത് അഞ്ചാം തവണയാണ് കർണാടക വിജയ് ഹസാരെ ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. മറുപടി പറഞ്ഞ വിദർഭ 48.2 ഓവറിൽ 312 റൺസിൽ എല്ലാവരും പുറത്തായി.

നേരത്തെ ടോസ് നേടിയ വിദർഭ ബൗളിങ് തിരഞ്ഞെടുത്തു. കർണാടകയ്ക്കായി സ്മരണ്‍ രവിചന്ദ്രൻ നേടി. 92 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം സ്മരൺ 101 റൺസ് നേടി. കെ എൽ ശ്രീജിത്ത് 78 റൺസും അഭിനവ് മനോഹർ 79 റൺസും സംഭാവന ചെയ്തു. മായങ്ക് അഗർവാൾ 32 റൺസും നേടി.

Also Read:

Cricket
'കരുണിന്റെ പ്രകടനം അവിശ്വസനീയമെന്ന് അഗാർക്കർ'; ടീമിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ലെന്ന് വിശദീകരണം

മറുപടി ബാറ്റിങ്ങിൽ വിദർഭ മികച്ച റൺറേറ്റിൽ മുന്നേറിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ടൂർണമെന്റിൽ മികച്ച ഫോമിലുണ്ടായിരുന്ന കരുൺ നായർ 27 റൺസ് മാത്രമെടുത്ത് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ക്ലീൻ ബൗൾഡായി. 111 പന്തിൽ 110 റൺസുമായി ധ്രുവ് ഷോറെ നടത്തിയ പോരാട്ടമാണ് മത്സരം കടുപ്പിച്ചത്. ഹാർഷ് ദുബെ 63 റൺസും നേടി. കർണാടകയ്ക്കായി പ്രസിദ്ധ് ക‍ൃഷ്ണ, അഭിലാഷ് ഷെട്ടി, വി കൗശിക്ക് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി.

Content Highlights: KAR seals 36-run win against VID to lift fifth title

To advertise here,contact us