മുംബൈയുടെ വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ പൃഥ്വി ഷായെ മുംബൈ മാറ്റിനിർത്താൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ താരത്തിന്റെ വൈകാരിക പ്രതികരണം. നിങ്ങൾ എന്നെ ടീമിൽ നിന്ന് മാറ്റി നിർത്തിക്കൊള്ളൂ, പക്ഷെ ഞാനെന്റെ പരിശ്രമം തുടരുമെന്നാണ് ഇൻസ്റ്റാഗ്രാമിൽ തരാം കുറിച്ചിരിക്കുന്നത്.
അതേ സമയം താരത്തെ മാറ്റി നിർത്തുന്നതിൽ ഇത് വരെ മുംബൈ ക്രിക്കറ്റിൽ നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നേരത്തെ ഇന്ത്യന് പ്രീമിയര് ലീഗ് മെഗാ താരലേലത്തില് ഒരു ടീമും താരത്തെ വിളിച്ചെടുത്തിരുന്നില്ല. വിജയ് ഹസാരെ ട്രോഫിക്കായുള്ള മുംബൈ ടീമില് നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിയിലും താരത്തിന് തിളങ്ങാനായിരുന്നില്ല.
Prithvi Shaw working on his comeback 🏃#PrithviShaw #CricketTwitter pic.twitter.com/Lpvt91kQhg
അതേസമയം ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. പിന്നീട് ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറി. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്മെന്റുകൾ വരെ ഇക്കാര്യത്തിൽ പൃഥ്വി ഷായെ വിമർശിച്ചിരുന്നു.
Content highlights: Prithvi Shaw's Cryptic instagram Post Amid Ranji Trophy mumbai Snub