തനിക്ക് സ്ഥാനമില്ലെങ്കിൽ പിന്നെന്തിന്?; വിടവാങ്ങൽ മത്സരം ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് അശ്വിന്റെ മറുപടി

'എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കണം. പക്ഷെ എന്‍റെ സ്ഥാനം എവിടെയാണ്? ഉറപ്പായും അത് ഇന്ത്യൻ ടീമിന്‍റെ ഡ്രെസിങ് റൂമിലല്ല.'

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓൾ റൗണ്ടറായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്. അപ്രതീക്ഷിതമായി വെറ്ററൻ താരത്തിൽ നിന്നുണ്ടായ വിരമിക്കൽ പ്രഖ്യാപനം വലിയ തുടർ ചർച്ചകൾ ഉണ്ടാക്കി. അശ്വിനെ വിമർശിച്ചും പിന്തുണച്ചും മുൻ താരങ്ങളും രംഗത്തെത്തി. ശേഷം അദ്ദേഹം തന്നെ വിവിധ സമയങ്ങളിൽ പല വിധ അഭിപ്രായ പ്രകടനങ്ങളും നടത്തി.

ഇന്നലെ അശ്വിന്റെ യുട്യൂബ് ചാനലിലും വിരമിക്കൽ തീരുമാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ആരാധകർ ഉന്നയിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 537 വിക്കറ്റുകൾ അടക്കം നേടിയ ഇതിഹാസ താരമായ താങ്കൾ വിരമിക്കൽ മത്സരം ആഗ്രഹിച്ചിരുന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. അങ്ങനെ ആഗ്രഹിച്ചിരുന്നുവെങ്കിൽ തന്നെ എവിടെയാണ് അതിന് ടീമിൽ സ്ഥാനമെന്നായിരുന്നു അശ്വിന്റെ മറുപടി.

Also Read:

Sports Talk
2016 ലെ ലെസ്റ്റർ ആവർത്തിക്കുമോ; 78 കളിലെ ഫോറസ്റ്റ് വസന്തം തിരിച്ചുവരുമോ; നമ്മെ കൊതിപ്പിക്കുന്ന നോട്ടിങ്ഹാം

'എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കണം. പക്ഷെ എന്‍റെ സ്ഥാനം എവിടെയാണ്? ഉറപ്പായും അത് ഇന്ത്യൻ ടീമിന്‍റെ ഡ്രെസിങ് റൂമിലല്ല. എനിക്ക് കളിയോട് സത്യസന്ധത പുലർത്തേണ്ടതുണ്ട്. എനിക്ക് വിടവാങ്ങൽ ടെസ്റ്റ് കളിക്കണം, എന്നാൽ ഞാൻ ടീമിൽ ഒരു സ്ഥാനം അർഹിക്കാത്ത സാഹചര്യം ആലോചിച്ച് നോക്കൂ, ഫെയർവെൽ ടെസ്റ്റ് ആയത്കൊണ്ട് മാത്രം ഞാൻ ടീമിൽ കളിക്കുന്നത് ആലോചിക്കൂ. എനിക്ക് അത് വേണ്ട. അശ്വിൻ പറഞ്ഞത് ഇങ്ങനെ.

സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ആളുകൾ ഒരാഴ്ചയോളം മാത്രമേ ഒരു വിരമിക്കൽ മത്സരം ഓർത്തിരുന്നുള്ളുവെന്നും എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ചർച്ചകളിൽ നിന്നും മാറി നില്ക്കാൻ കഴിയുന്നില്ലെന്നും ഇത് പ്രയാസമുണ്ടാക്കുന്നുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Content Highlights:  Ashwin's response to a question on whether he wanted a farewell match

To advertise here,contact us