ടി20 ലോകകപ്പിലെ നിർണായക സ്റ്റാർ, എന്നിട്ടും അവനെ എന്തിന് ഒഴിവാക്കി?; ചോദ്യവുമായി ആകാശ് ചോപ്ര

ലോകകപ്പ് ജയിക്കുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നും ചോപ്ര പറഞ്ഞു.

ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ ടീം തെരഞ്ഞെടുപ്പുമായുള്ള വിവാദങ്ങൾക്ക് കൂടുതൽ കനം വെക്കുകയാണ്. ടി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ നിര്‍ണായക താരമായിരുന്നിട്ടും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ ഒഴിവാക്കിയത് എന്തിനെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ശിവം ദുബെയ്ക്ക് പുറമെ ടി 20 സ്പെഷ്യലിസ്റ്റുകളായ റുതുരാജ് ഗെയ്ക്‌വാദിനെയും രജത് പാടീദാറിനെയും ഒഴിവാക്കിയതിലും ചോപ്ര വിമർശനം ഉന്നയിച്ചു. ബാറ്റിങ് ഓർഡറിലെ നിലവിലുള്ള ആഴം കൊണ്ടാണ് ഗെയ്ക്‌വാദിനെയും രജത് പാടീദാറിനെയും ഒഴിവാക്കിയത് എന്ന് പറയുന്നത് വേണമെങ്കിൽ ന്യായീകരിക്കാമെങ്കിലും ദുബെയെ ഒഴിവാക്കിയത് ഒട്ടും അംഗീകരിക്കാൻ പറ്റില്ലെന്ന് ചോപ്ര പറഞ്ഞു.

Also Read:

Cricket
ബുംമ്രയല്ലാതെ മറ്റാര്?; ഐസിസിയുടെ ഡിസംബറിലെ താരം 'ബൂം ബൂം' തന്നെ!

ലോകകപ്പ് ജയിക്കുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ലോകകപ്പ് ഫൈനലില്‍ ശിവം ദുബെ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതിന് മുമ്പ് അവന്‍റെ ഫീല്‍ഡിംഗിനെയും ബാറ്റിംഗിനെയും കുറിച്ച് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിലെ പ്രകടനത്തോടെ അതൊക്കെ മാറി. ചോപ്ര പറഞ്ഞു,

ലോകകപ്പിനുശേഷം പരിക്കേറ്റ ശിവം ദുബെയ്ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. ഇപ്പോഴാകട്ടെ ടീമില്‍ നിന്ന് തന്നെ പാടെ ഒഴിവാക്കുകയും ചെയ്തു. അവനെക്കുറിച്ച് ആരും ഇപ്പോള്‍ ഒന്നും പറയുന്നില്ല. അതുപോലെ പരിക്കുമൂലം പുറത്തായൊരാളാണ് റിയാന്‍ പരാഗ്. എന്നാല്‍ പരാഗിന്‍റെ പരിക്ക് ഭേദമായിട്ടില്ലെന്നെങ്കിലും പറയാം. പക്ഷേ, അപ്പോഴും ശിവം ദുബെയെ എന്തുകൊണ്ട് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ലെന്നും അവന്‍ പൊടുന്നനെ അപ്രത്യക്ഷമായെന്നും ചോപ്ര ചോദിച്ചു.

Content Highlights: Crucial role in winning T20 World Cup, yet why left out of T20 series; Akash Chopra

To advertise here,contact us