'ധോണി ഭയമില്ലാത്ത നായകൻ, എല്ലാവർക്കും പ്രചോദനം'; ഒടുവിൽ ഇതിഹാസത്തെ പുകഴ്ത്തി യോ​ഗരാജ് സിങ്

മുമ്പ് പലതവണ ധോണിയെ വിമർശിച്ച് യോ​ഗരാജ് സിങ് രം​ഗത്തെത്തിയിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയെ പ്രശംസിച്ച് യുവരാജ് സിങ്ങിന്റെ പിതാവ് യോ​ഗരാജ് സിങ്. ഭയമില്ലാത്ത നായകൻ എന്നതാണ് ധോണിയിൽ തനിക്ക് ഇഷ്ടപ്പെട്ട കാര്യം. ഒരിക്കൽ ഓസ്ട്രേലിയയിൽ വെച്ച് മിച്ചൽ ജോൺസണിന്റ പന്തേറ് ധോണിയുടെ ശരീരത്തിൽ കൊണ്ടത് ഓർമയുണ്ട്. എന്നാൽ ധോണി അവിടെ നിന്ന് അനങ്ങിയില്ല. തൊട്ടടുത്ത പന്തിൽ ധോണി ജോൺസണെ സിക്സർ പറത്തി. അത് ഒരുപാട് ആളുകൾക്ക് ഇഷ്ടമാണ്. യോ​ഗരാജ് സിങ് പറഞ്ഞു.

ധോണി ഒരുപാട് പേർക്ക് പ്രചോദനമായ നായകനാണ്. എന്ത് ചെയ്യണമെന്ന് സഹതാരങ്ങളോട് പറയാൻ ധോണിക്ക് കഴിയും. ഏറ്റവും മികച്ച കാര്യം പിച്ചിന്റെ സ്വഭാവം മനസിലാക്കി എവിടെ പന്തെറിയണമെന്ന് ധോണിക്ക് സഹതാരങ്ങളോട് പറയാൻ കഴിയുമെന്നതാണ്. യോ​ഗരാജ് സിങ് വ്യക്തമാക്കി.

Also Read:

Cricket
'യുവരാജ് സിങ്ങിന് ശേഷം ഇന്ത്യൻ ടീമിലെ സിക്സ് ഹിറ്റിങ് മെഷീൻ ആണ് സഞ്ജു'; പ്രശംസിച്ച് സഞ്ജയ് ബാംഗർ

മുമ്പ് പലതവണ ധോണിയെ വിമർശിച്ച് യോ​ഗരാജ് സിങ് രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചുവെന്നായിരുന്നു യോ​ഗരാജിന്റെ പ്രധാന ആരോപണം. എന്നാൽ തന്റെ പിതാവിന് മാനസികമായി പ്രശ്നങ്ങളുണ്ടെന്നായിരുന്നു യുവരാജ് സിങ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. യുവരാജിന്റെ പിതാവിന്റെ ആരോപണങ്ങളോട് ധോണി ഒരിക്കൽപോലും പ്രതികരിച്ചിട്ടുമില്ല.

Content Highlights: Yograj Singh softens his stance on MS Dhoni, calls him ‘very motivated captain'

To advertise here,contact us