വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര; പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

ജനുവരി 17നാണ് പാകിസ്താനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. ഷാൻ മസൂദ് നായകനായ ടീമിൽ ഇമാം ഉൾ ഹഖും അബ്രാർ അഹമ്മദും തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ പാകിസ്താൻ പരാജയപ്പെട്ടങ്കിലും ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയതിനാൽ ടെസ്റ്റ് ടീമിൽ ബാബർ അസമിന്റെ സ്ഥാനം ഉറച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ബാബർ അസമിനെ ഒഴിവാക്കിയിരുന്നു.

2023 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരായാണ് ഇമാം ഉൾ ഹഖ് അവസാനമായി പാകിസ്താനായി ടെസ്റ്റ് കളിച്ചത്. പിന്നാലെ ബം​ഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പരമ്പരകളിൽ നിന്ന് ഇമാമിനെ ഒഴിവാക്കിയിരുന്നു. ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീമിൽ സ്പിന്നർ അബ്രാർ അഹമ്മദിനും ഇടം ലഭിച്ചിരുന്നില്ല. ജനുവരി 17നാണ് പാകിസ്താനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Also Read:

Cricket
മുഹമ്മദ് ഷമി തിരിച്ചുവരുന്നു; ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ്, കമ്രാൻ ​ഗുലാം, മുഹമ്മദ് ഹുരെയ്ര, രോഹൈൽ നസീർ, നോമാൻ അലി, സജിദ് ഖാൻ, അബ്രാർ അഹമ്മദ്, സൽമാൻ അലി ആ​ഗ, മുഹമ്മദ് അലി, ഖുറാൻ ഷഹ്സാദ്, ഖാഷിഫ് അലി.

Content Highlights: Pakistan recalls Imam ul Haq and spinner Abrar Ahmed for West Indies Test series

To advertise here,contact us