തീക്ഷണയുടെ ഹാട്രിക് നേട്ടവും ശ്രീലങ്കയെ രക്ഷിച്ചില്ല; രണ്ടാം ഏകദിനവും പരമ്പരയും കിവികൾക്ക്

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഈ മാസം 11ന് നടക്കും

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ തോൽപ്പിച്ച് ന്യൂസിലാൻഡ്. 113 റണ്‍സിന്‍റെ മിന്നും വിജയമാണ് ന്യൂസിലാൻഡ് നേടിയത്. പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി.

മഴമൂലം 37 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 37 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 255 റൺസെടുത്തപ്പോള്‍ ശ്രീലങ്ക 30.2 ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി. 64 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് മാത്രമാണ് ലങ്കയ് ക്കായി പൊരുതിയത്. ന്യൂസിലൻഡിന് വേണ്ടി വില്യം ഒറൂര്‍ക്കെ മൂന്ന് വിക്കറ്റെടുത്തു.

Also Read:

Cricket
'SA20യില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ ബിസിസിഐ അനുവദിക്കണം'; അഭ്യര്‍ഥിച്ച് ഡിവില്ലിയേഴ്‌സ്‌

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനായി രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്‌മാൻ, ഡാരില്‍ മിച്ചൽ എന്നിവർ തിളങ്ങി. രചിൻ 63 പന്തില്‍ 79 റൺസ് നേടിയപ്പോൾ ചാപ്‌മാൻ 52 പന്തില്‍ 62 റൺസ് നേടി. 38 പന്തില്‍ 38 റൺസ് നേടി മിച്ചലും തിളങ്ങി. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റെടുത്തു. ഇതിൽ ഹാട്രിക് നേട്ടവും ഉൾപ്പെടുന്നു.

Also Read:

Cricket
'SA20യില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ ബിസിസിഐ അനുവദിക്കണം'; അഭ്യര്‍ഥിച്ച് ഡിവില്ലിയേഴ്‌സ്‌

35-ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മിച്ചല്‍ സാന്‍റ്നറെയും നഥാന്‍ സ്മിത്തിനെയും പുറത്താക്കിയ തീക്ഷണ തന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ മാറ്റ് ഹെന്‍റിയെ കൂടി പുറത്താക്കിയാണ് ഹാട്രിക്ക് സ്വന്തമാക്കിയത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഈ മാസം 11ന് നടക്കും.

Content Highlights: Maheesh Theekshana hat-trick didn't save Sri Lanka either; Second ODI and series for Kiwis

To advertise here,contact us