സഹീറേ..നിന്നെ പോലെ; സച്ചിനെ ഇമ്പ്രസ് ചെയ്യിപ്പിച്ച 12കാരി രാജസ്ഥാൻ കായിക മന്ത്രിയെ ക്ളീൻ ബൗൾഡാക്കുന്നു

ഒളിംപിക്സ് മെഡൽ ജേതാവും രാജസ്ഥാൻ കായിക മന്ത്രിയുമായ രാജ്യവർധൻ റാത്തോഡിനെ ക്ലീൻ ബൗൾ ചെയ്‌താണ് സുശീല വീണ്ടും ഞെട്ടിച്ചത്

സച്ചിൻ ടെണ്ടുൽക്കറുടെ പ്രശംസ നേടിയ രാജസ്ഥാനിലെ ഒരു ഗ്രാമീണ പെൺകുട്ടിയാണ് സുശീല മീണ. മുന്‍ ഇന്ത്യന്‍ ബൗളര്‍ സഹീർഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ള രീതിയിൽ സുശീല പന്തെറിയുന്നത് കണ്ടാണ് സച്ചിൻ സുശീല മീണയുടെ വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്യുന്നത്. ഇതിന് മറുപടിയായി താങ്കൾ പറയുന്നത് ശരി തന്നെ എന്ന രീതിയിൽ സഹീർ ഖാനും പ്രതികരണവുമായി രംഗത്തെത്തിയതോടെ 12 കാരി ഹിറ്റായി.

You’re spot on with that, and I couldn’t agree more. Her action is so smooth and impressive—she’s showing a lot of promise already! https://t.co/Zh0QXJObzn

എന്നാൽ സച്ചിനെയോ സഹീർ ഖാനെയോ അറിയില്ലെന്നായിരുന്നു ടിവി പോലുമില്ലാത്ത ദരിദ്ര ഗ്രാമത്തിൽ ജീവിക്കുന്ന ഈ കുട്ടി പറഞ്ഞത്. സ്കൂൾ യൂണിഫോം പോലുള്ള വസ്ത്രം ധരിച്ചുകൊണ്ട് ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിഞ്ഞിരുന്നത്.

बिटिया से क्लीन बोल्ड होकर हम सब जीत गए#राजस्थान #Rajasthan #Sports #Happiness #Cricket pic.twitter.com/VFrezO92GT

ഏതായാലും സംഭവത്തിന് ശേഷം പെൺകുട്ടിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും അഭിനന്ദങ്ങൾ പ്രവഹിച്ചു. രാജസ്ഥാൻ റോയൽസ് അടക്കമുള്ള പല ക്ലബുകളും താരത്തിന് മികച്ച പരിശീലനത്തിന് അവസരവും വാഗ്ദാനം ചെയ്തു. ഇപ്പോഴിതാ പെൺകുട്ടി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

Also Read:

Cricket
'സഹീര്‍ ഇത് കണ്ടോ, നിങ്ങളുടെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്ന പെണ്‍കുട്ടി'; വീഡിയോ പങ്കുവെച്ച് സച്ചിന്‍

ഒളിംപിക്സ് മെഡൽ ജേതാവും രാജസ്ഥാൻ കായിക മന്ത്രിയുമായ രാജ്യവർധൻ സിംഗ് റാത്തോഡിനെ ക്ലീൻ ബൗൾ ചെയ്‌താണ് പെൺകുട്ടി വീണ്ടും ഞെട്ടിച്ചത്. സുശീലയുടെ ബൗളിങ്ങ് വൈദഗ്ധ്യം അരക്കെട്ടുറപ്പിക്കുന്നതായിരുന്നു ഈ പ്രകടനവും. ഇതിന്റെ വീഡിയോ രാജ്യവർധൻ തന്നെ എക്‌സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Content Highlights: Sachin and Saheer khan impressed; 12 year old Sushila Meena impresses social media

To advertise here,contact us