അയർലൻഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; ഹർമൻപ്രീതിന് പകരം മന്ദാന ക്യാപ്റ്റൻ; മലയാളി താരവും ടീമിൽ

പുതുവർഷത്തിലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

പുതുവർഷത്തിലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 10 നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോൾ ടീമിനെ നയിക്കുക സ്മൃതി മന്ദാനയാണ്. ഹര്‍മന്‍പ്രീതിന് പുറമെ പേസര്‍ രേണുക താക്കൂറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മലയാള താരം മിന്നുമണിയും പതിനഞ്ചംഗ ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഓപ്പണര്‍ ഷഫാലി വര്‍മയെ ഒരിക്കല്‍ കൂടി തഴഞ്ഞപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കറെയും ടീമിലേക്ക് പരിഗണിച്ചില്ല. ഹര്‍മന്‍പ്രീതിന്‍റെ അഭാവത്തില്‍ സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കിയപ്പോള്‍ ദീപ്തി ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കിടെ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഹര്‍മന്‍പ്രീതിന് അവസാന രണ്ട് ടി20 മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല. കഴിഞ്ഞ ടൂർണമെന്റിൽ അരങ്ങേറി പ്രകടനം കാഴ്ച വെച്ച റിയ രാഘ്‌വി ബിസ്റ്റിനെയും സയാലി സത്ഘരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Also Read:

Cricket
ക്രിക്കറ്റ് മതിയാക്കിയാലും രോഹിത്തിന് സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ നല്ല ഭാവിയുണ്ട്; സൈമണ്‍ കാറ്റിച്ച്

ഈ മാസം 10നാണ് ഇന്ത്യ-അയര്‍ലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നത്. പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ക്കും രാജ്കോട്ട് ആണ് വേദിയാവുക. 12നും 15നുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. കഴിഞ്ഞ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ടി 20 പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയത് ഇന്ത്യയായിരുന്നു. ടി 20 പരമ്പര 2 -1 നും ഏകദിന പരമ്പര 3-0 നുമാണ് ഇന്ത്യ സ്വന്തമാക്കിയത്.

അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, ഉമാ ചേത്രി, റിച്ച ഘോഷ്, തേജൽ ഹസാബ്നിസ്, രാഘ്‌വി ബിസ്റ്റ്, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, സയാലി സത്ഘരെ.

Content Highlights: Indian women crikcet team announced for ireland series

To advertise here,contact us