സിഡ്നി ടെസ്റ്റില് ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ സ്റ്റാര് ബാറ്റര് വിരാട് കോഹ്ലി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്. കോഹ്ലിയുടെയും പരിശീലകന് ഗൗതം ഗംഭീറിന്റെയും ചിത്രമാണ് സോഷ്യല് മീഡിയയില് ചര്ച്ചകള്ക്ക് തീ കൊളുത്തിയത്. മത്സരത്തിന് ശേഷമുള്ള അവതരണം ആരംഭിക്കുന്നതിന് മുന്പ് കോഹ്ലിയെ ഗംഭീര് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
Gautam Gambhir hugs Virat Kohli. pic.twitter.com/wMcqCgm3q1
Emotional Hug Between Virat Kohli And Gautam Gambhir Happy Retirement Kohli We Won't Miss You ❤️ pic.twitter.com/oa0xBCm550
മോശം ഫോമിലുള്ള ഇന്ത്യയുടെ മുന് ക്യാപ്റ്റന് പരമ്പരയ്ക്ക് ശേഷം വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കാനുള്ള ഒരുക്കമാണോ എന്നാണ് ആരാധകരുടെ ആശങ്ക. ഓസ്ട്രേലിയയ്ക്കെതിരായ ഗാബ ടെസ്റ്റില് ഇന്ത്യന് സ്പിന്നര് രവിചന്ദ്രന് അശ്വിന് വിരമിക്കല് പ്രഖ്യാപിക്കുന്നതിന് മുന്പും സമാനരീതിയിലുള്ള ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു.
ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമില് വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോയായിരുന്നു സോഷ്യല് മീഡിയയില് ശ്രദ്ധിക്കപ്പെട്ടത്. ആ സമയത്തു തന്നെ അശ്വിന് വിരമിക്കുമോ എന്ന ചര്ച്ചകള് ഉയര്ന്നിരുന്നു. അതിനു ശേഷം മിനിറ്റുകള്ക്കുള്ളിലാണ് താന് ക്രിക്കറ്റില് നിന്ന് വിരമിക്കുകയാണെന്ന കാര്യം എക്സിലൂടെ അശ്വിന് പങ്കുവെച്ചത്.
Virat Kohli hugging Ravi Ashwin 🥺❤️pic.twitter.com/AdYEUPAsYD
അതേസമയം ഓസ്ട്രേലിയയ്ക്കെതിരായ ബോര്ഡര് ഗാവസ്കര് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലും പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. സിഡ്നി ടെസ്റ്റില് ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യ ഉയര്ത്തിയ 161 റണ്സ് വിജയലക്ഷ്യം നാല് വിക്കറ്റ് ഓസീസ് മറികടക്കുകയായിരുന്നു. പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പില് ഇന്ത്യ പുറത്താവുകയും ചെയ്തു.
Content Highlights: Gautam Gambhir Hugs Virat Kohli, Picture Triggers Social Media Storm