450 കോടിയുടെ തട്ടിപ്പ്; ഗില്ലടക്കമുള്ള ഗുജറാത്ത് താരങ്ങള്‍ക്ക് സമന്‍സ് അയക്കാനൊരുങ്ങി CID, റിപ്പോര്‍ട്ട്‌

നിലവില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി ഓസ്ട്രേലിയയിലാണ് ഗില്‍ ഉള്ളത്

സാമ്പത്തിക തട്ടിപ്പുകേസില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ക്കെതിരെ ഗുജറാത്ത് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) സമന്‍സ് അയയ്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് താരങ്ങളായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, രാഹുല്‍ തെവാതിയ, മോഹിത് ശര്‍മ എന്നിവര്‍ക്കെതിരെയാണ് സമന്‍സ് അയയ്ക്കുന്നത്. 450 കോടി രൂപയുടെ ബിസെഡ് ഗ്രൂപ്പ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി.

Shubman Gill Among Four Gujarat Titans Players Under CID Radar in ₹450 Crore Scam#ShubmanGill #GujaratTitans pic.twitter.com/vkZtBxI96y

ഗുജറാത്ത് ആസ്ഥാനമായുള്ള ബിസെഡ് ഗ്രൂപ്പ് കമ്പനി നിക്ഷേപകര്‍ക്ക് ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പലിശ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി നിക്ഷേപകര്‍ കമ്പനിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഗുജറാത്ത് താരങ്ങളും അവരുടെ പണം പോന്‍സി സ്‌കീമില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read:

Cricket
അശ്വിന്‍റേത് സ്വാര്‍ത്ഥമായ തീരുമാനം, പരമ്പര തീരും വരെയെങ്കിലും കാത്തിരിക്കാമായിരുന്നു: ഡാരില്‍ കള്ളിനന്‍

ഗില്‍ 1.95 കോടി രൂപ നിക്ഷേപിച്ചപ്പോള്‍ മറ്റ് കളിക്കാര്‍ ചെറിയ തുക നിക്ഷേപിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി ഗില്‍ ഓസ്ട്രേലിയയില്‍ ഉള്ളതിനാല്‍ ക്രിക്കറ്റ് താരങ്ങളെ പിന്നീടായിരിക്കും ചോദ്യം ചെയ്യുക.

Content Highlights: Shubman Gill among 4 Gujarat Titans players likely to be summoned by CID in ₹450 crore scam, Report

To advertise here,contact us