സ്റ്റാർക്ക് കളിക്കും, സർപ്രൈസായി മറ്റൊരു അരങ്ങേറ്റക്കാരൻ; സിഡ്‌നി ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസീസ്

പരമ്പരയിൽ ഓസ്‌ട്രേലിയ 2-1 ന് മുന്നിലാണ്

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നാളെ ആരംഭിക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ടീം ഓസ്‌ട്രേലിയ. കഴിഞ്ഞ ടെസ്റ്റിൽ നഥാൻ മക്സ്വീനിക്ക് പകരം സാം കോൺസ്റ്റാസിന് അരങ്ങേറ്റ അവസരം നൽകിയ കമ്മിൻസ് ഇത്തവണ മറ്റൊരു യുവതാരത്തിന് കൂടി ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള അവസരം നൽകി. ബ്യൂ വെബ്‌സ്റ്റർ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയുടെ 469-ാമത്തെ പുരുഷ ടെസ്റ്റ് കളിക്കാരനാകാനാണ് വെബ്‌സ്റ്റർ ഒരുങ്ങുന്നത്.

പരമ്പരയിലുടനീളം ബാറ്റിലും പന്തിലും ഒരുപോലെ സ്വാധീനം ചെലുത്താൻ പാടുപെടുന്ന ഫോമിലല്ലാത്ത ഓൾറൗണ്ടർ മിച്ച് മാർഷിന് പകരമാണ് വെബ്‌സ്റ്റർ വരുന്നത്. മാർഷിന് 10.42 ശരാശരിയിൽ 73 റൺസ് മാത്രമേ നേടാനായുള്ളൂ, അതേ സമയം വാരിയെല്ലിന് ചെറിയ പരിക്ക് പറ്റിയ മിച്ചൽ സ്റ്റാർക്ക് കളിക്കും. അതേ സമയം പരമ്പരയിൽ ഓസ്‌ട്രേലിയ 2-1 ന് മുന്നിലാണ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകൾ സജീവമാക്കാനും പരമ്പര പിടിക്കാനും ഇന്ത്യയ്ക്ക് സിഡ്‌നി ടെസ്റ്റ് ജയം അനിവാര്യമാണ്.

Also Read:

Cricket
സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ആകാശ് ദീപിന് അഞ്ചാം ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

ടീം ഇലവൻ ഓസ്‌ട്രേലിയ: സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റർ, അലക്സ് കാരി(wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

Content Highlights: australia playing eleven for sydney test, big changes

To advertise here,contact us