'കോഹ്‌ലിയെ ടീമിലുള്ള എല്ലാവര്‍ക്കും ഭയമാണ്'; ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്ന് ബാസിത് അലി

'ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷേ ആരും വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ അങ്ങനെ ചിന്തിക്കുന്നേയില്ല'

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ നിരാശകരമായ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കെതിരെ മുന്‍ പാകിസ്താന്‍ താരം ബാസിത് അലി. നാലാം നമ്പറിലിറങ്ങി ബാറ്റുവീശുന്ന കോഹ്‌ലി ഒരേ രീതിയിലാണ് പുറത്താകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബാസിത് നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

Edged and caught behind the wicket, all of Virat Kohli's dismissals this series have had a common theme #AUSvIND pic.twitter.com/5mz5SGcAbh

'ഇന്ത്യന്‍ ടീം ഇപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ നാലാം നമ്പറില്‍ കളിപ്പിക്കേണ്ട സമയം വന്നിരിക്കുകയാണ്. വിരാട് കോഹ്‌ലിയെ അഞ്ചാം നമ്പറിലേക്ക് മാറ്റേണ്ടിയിരിക്കുന്നു. കാരണം നാലാമനായി ഇറങ്ങി അദ്ദേഹത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. സമാനരീതിയിലുള്ള ഷോട്ട് കളിച്ചാണ് കോഹ്‌ലി തുടര്‍ച്ചയായി പുറത്താകുന്നത്', ബാസിത് അലി ചൂണ്ടിക്കാട്ടി.

'ബാറ്റിങ്ങില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ നിലവിലെ ബാറ്റിങ് പൊസിഷനില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാവണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷേ ആരും വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ അങ്ങനെ ചിന്തിക്കുന്നേയില്ല. കാരണം ഇന്ത്യന്‍ ടീമില്‍ എല്ലാവര്‍ക്കും കോഹ്‌ലിയെ ഭയമാണ്', ബാസിത് അലി ആരോപിച്ചു.

Also Read:

Cricket
പുതുവര്‍ഷത്തില്‍ പുതുചരിത്രം; അശ്വിനെയും പിന്നിലാക്കി ബുംമ്ര, ടെസ്റ്റ് റാങ്കിങ്ങില്‍ റെക്കോര്‍ഡ്‌

മെല്‍ബണ്‍ ടെസ്റ്റിന്റെ അവസാന ദിനം ആദ്യ സെഷന് പിരിയുന്നതിന് തൊട്ടുമുന്‍പാണ് വിരാട് കോഹ്ലി പുറത്താവുന്നത്. രണ്ടാം ഇന്നിങ്സില്‍ അഞ്ച് റണ്‍സ് നേടിയ കോഹ്ലിയെ മിച്ചല്‍ സ്റ്റാര്‍ക് ഉസ്മാന്‍ ഖവാജയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന ഡെലിവറികളില്‍ പരുങ്ങുന്ന കോഹ്ലിയെയാണ് പരമ്പരയില്‍ ഉടനീളം കണ്ടത്. ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇതേ പിഴവ് ആവര്‍ത്തിച്ച കോഹ്ലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights: 'Everybody is afriad of Virat', Basit Ali demands demotion of Kohli in batting order

To advertise here,contact us