ലിസ്റ്റ് എ ക്രിക്കറ്റിൽ പ്രായം കുറഞ്ഞ 150+; ജയ്‌സ്വാളിനെ മറികടന്ന് മുംബൈയുടെ 17 കാരൻ മാത്രെ

2019 ൽ ജാർഖണ്ഡിനെതിരെ യശസ്വി ജയ്‌സ്വാൾ നേടിയ റെക്കോർഡാണ് മാത്രെ തകർത്തത്

ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി മുംബൈ ബാറ്റർ ആയുഷ് മാത്രെ. വിജയ് ഹസാരെ ട്രോഫിയിൽ നാഗാലൻഡിനെതിരെ 181 റൺസ് നേടിയാണ് താരം റെക്കോർഡിട്ടത്. 117 പന്തിൽ 15 ഫോറും 11 സിക്സും സഹിതം 181 റൺസാണ് മാത്ര നേടിയത്. താരത്തിന്റെ തകർപ്പൻ സെഞ്ച്വറിയിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 403 റൺസെടുത്തപ്പോൾ നാഗാലൻഡിന്റെ മറുപടി ബാറ്റിങ് 214 റൺസിലവസാനിച്ചു. ഇതോടെ മുംബൈ 189 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി.

Also Read:

Cricket
വിജയ് ഹസാരെയിൽ 17 കാരൻ അടിച്ചെടുത്തത് 181 റൺസ്; മുംബൈക്ക് നാഗാലൻഡിനെതിരെ 189 റൺസ് ജയം

2019 ൽ ജാർഖണ്ഡിനെതിരെ യശസ്വി ജയ്‌സ്വാൾ നേടിയ റെക്കോർഡാണ് മാത്രെ തകർത്തത്. 17 വർഷവും 291 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ജയ്‌സ്വാളിന്റെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ 150+ റൺസ് സ്കോർ നേടിയത്. എന്നാൽ മാത്രാ ഈ നേട്ടം 17 വർഷവും 168 ദിവസവും പിന്നിടുന്ന സമയത്ത് തന്നെ മറികടന്നു. ഇന്ത്യയെ അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിലേക്ക് നയിച്ചതിൽ നിർണ്ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു മാത്രെ.

Content Highlights: Fastest 150+ Ayush Mhatre breaks Yashasvi Jaiswal's record

To advertise here,contact us